ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ ഇന്ത്യയിലെ കർഷകരെ ശാക്തികരിക്കുമെന്ന് ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതി റോൺ മാൽക. ഇത് കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വിൽക്കുന്നതിന് കൂടുതൽ അവസരങ്ങൾ നൽകുന്നു. അതിലൂടെ കർഷകർക്ക് കൂടുതൽ ലാഭമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കൽ കാർഷിക നിയമത്തിെൻറ യഥാർഥ ഗുണവശങ്ങൾ കർഷകർ മനസിലാക്കും. കാർഷിക മേഖലയിൽ ഇന്ത്യയും ഇസ്രായേലും തമ്മിൽ വർഷങ്ങളുടെ ബന്ധമുണ്ട്. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിലെത്തിക്കാൻ ഇസ്രായേൽ സാങ്കേതിക വിദ്യ ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ നിയമം മൂലം ഉപഭോക്താകൾക്കും ഗുണമുണ്ടാകും. ഇസ്രായേലിൽ കർഷകരെ ചൂഷണം ചെയ്യുന്ന മധ്യവർത്തികളില്ല. പൂർണമായും സുതാര്യമായ സംവിധാനത്തിൽ കർഷകർ നേരിട്ട് ഉപഭോക്താക്കളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത് പൂർണമായും സാധ്യമാണെന്നും ഇസ്രായേൽ സ്ഥാനപതി പറഞ്ഞു.
പുതിയ സംവിധാനവുമായി ആദ്യം പൊരുത്തപ്പെടാൻ കർഷകർക്ക് ബുദ്ധിമുട്ടുണ്ടാവുമെങ്കിലും പിന്നീട് ശരിയാകുമെന്നും റോൺ മാൽക കൂട്ടിച്ചേർത്തു. മൂന്ന് കാർഷിക ബില്ലുകളാണ് നരേന്ദ്ര മോദി സർക്കാർ കൊണ്ടു വന്നത്. ഈ ബില്ലുകൾക്കെതിരെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ വൻ പ്രതിഷേധം ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.