ക്വലാലംപൂര്‍: തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പാമോയിൽ വാങ്ങൽ വെട്ടിക്കുറച്ച ഇന്ത്യയുടെ നീക്കം താ ൽകാലികമാണെന്ന് മലേഷ്യൻ പാമോയിൽ കൗൺസിൽ. മലേഷ്യയും ഇന്ത്യയും തമ്മിലുള്ള വിഷയം സൗഹാർദ്ദപരമായി പരിഹരിക്കപ്പെടു മെന്നും മലേഷ്യൻ മന്ത്രി തെരേസ കോകിനെ ഉദ്ധരിച്ച് പാമോയിൽ കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.
ദീർഘകാല ഉഭയകക്ഷി ബന്ധമുള്ള ഇരുരാജ്യങ്ങളും നിലവിലെ വെല്ലുവിളികളെ അതിജീവിക്കുമെന്നും അവർ വ്യക്തമാക്കി.
കശ്മീർ വിഷയത്തിൽ മലേഷ്യൻ പ്രധാനമന്ത്രി ഐക്യരാഷ്ട്ര സഭയിൽ പരാമർശം നടത്തിയതോടെയാണ് ഇന്ത്യ പാമോയിൽ ഇറക്കുമതി നിയന്ത്രിക്കുകയും ഇറക്കുമതിക്കാരോട് മലേഷ്യയിൽ നിന്ന് വാങ്ങുന്നത് ഒഴിവാക്കാൻ ആവശ്യപ്പെടുകയും ചെയ്തത്. പിന്നീട് ഇറക്കുമതി പുനരാരംഭിച്ചെങ്കിലും പൗരത്വ നിയമത്തിലും മലേഷ്യ അഭിപ്രായം പറഞ്ഞത് ഇന്ത്യയെ വീണ്ടും ചൊടിപ്പിച്ചു. ഇതേതുടർന്ന് മലേഷ്യയുമായുള്ള ഇടപാടുകൾ നിർത്തിവെക്കാൻ വ്യാപാരികൾക്ക് നിർദേശം നൽകി. ഈ പശ്ചാത്തലത്തിലാണ് മലേഷ്യയുടെ പ്രതികരണം വന്നിരിക്കുന്നത്.
പ്രശ്നത്തിൽ അയവ് വരുത്താൻ ഇന്ത്യയിൽനിന്നുള്ള ചരക്ക് ഇറക്കുമതി വർധിപ്പിക്കാനും മലേഷ്യ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, മലേഷ്യയിൽ നിന്ന് കൂടുതൽ പാമോയിൽ വാങ്ങാൻ തങ്ങളുടെ രാജ്യം പരമാവധി ശ്രമിക്കുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ പറഞ്ഞു.
ലോകത്തിലെ രണ്ടാമത്തെ വലിയ ഭക്ഷ്യ എണ്ണ ഉൽപാദകരും കയറ്റുമതിക്കാരുമായ മലേഷ്യയിൽ നിന്ന് കഴിഞ്ഞ വർഷം 1.1 ദശലക്ഷം ടൺ പാം ഓയിൽ പാകിസ്താൻ ഇറക്കുമതി ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.