ന്യൂഡല്‍ഹി: ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐ.സി.എം.ആർ) ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിൻ ഫെബ്രുവരിയിൽ വിതരണത്തിന് തയാറായേക്കുമെന്ന് റിപ്പോർട്ട്. വാക്സിെൻറ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി നിലവിൽ മൂന്നാം ഘട്ടത്തിലാണുള്ളത്. വാക്സിൻ മികച്ച ഫലമാണ് കാണിക്കുന്നതെന്നും അടുത്ത ഫെബ്രുവരിയോടെ വിതരണത്തിന് തയാറായേക്കുമെന്നും ബന്ധപ്പെട്ട ശാസ്ത്രജ്ഞൻ വിദേശ വാർത്ത ഏജൻസിയായ റോയിട്ടേഴ്സിനോട് വ്യക്തമാക്കി. അതേസമയം, ഇതു സംബന്ധിച്ച് വാക്സിൻ നിർമിക്കുന്ന ഭാരത് ബയോടെക് പ്രതികരിച്ചിട്ടില്ല.
കോവിഡ് രോഗികളുടെ സാംപിളുകളിൽനിന്ന് ഐ.സി.എം.ആറിെൻറ പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ശേഖരിച്ച കോവിഡ്-19െൻറ ജനിതക ഘടകങ്ങൾ ഉപയോഗിച്ചാണ് ഭാരത് ബയോടെക് കോവിഡ് വാക്സിൻ വികസിപ്പിച്ചത്. മൂന്നാംഘട്ട പരീക്ഷണം ഡോക്ടർ, നഴ്സ് അടക്കം 28,500 സന്നദ്ധ പ്രവർത്തകരിലാണ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.