ന്യൂഡൽഹി: എയർ ഏഷ്യ ഇന്ത്യയുടെ അഹ്മദാബാദ് -ചെെന്നെ വിമാനവും ഇൻഡിഗോയുടെ ബംഗളൂരു വിമാനവും കൂട്ടിയിടി ഒഴിവായത് തലനാരിഴക്കെന്ന് അന്വേഷണ റിപ്പോർട്ട്. ജനുവരി 29നാണ് മുംബൈയിൽ ഇരുവിമാനങ്ങളും കേവലം എട്ടു കിലോമീറ്റർ മാത്രം അകലത്തിൽ സഞ്ചരിച്ചത്. എയർ ട്രാഫിക് കൺട്രോളറുടെ ഗുരുതര പിഴവാണ് കാരണമെന്നാണ് എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ടിലുള്ളത്.
ഈ മാസം ആദ്യം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. കൂട്ടിമുട്ടൽ മുന്നറിയിപ്പ് ലഭിച്ചിട്ടും അത് അവഗണിച്ചത് ഗുരുതരമായ കൃത്യവിലോപമാണ്. വ്യത്യസ്ത ഉയരങ്ങളിലാണ് വിമാനങ്ങൾ സഞ്ചരിച്ചതെങ്കിലും പാലിക്കേണ്ട മിനിമം അകലം പാലിച്ചിരുന്നില്ല.
കൂട്ടിയിടി ഒഴിവായ സമയത്ത് എയർ ഏഷ്യ വിമാനം 38,396 അടി ഉയരത്തിലായിരുന്നു. ഇൻഡിഗോയാകട്ടെ 38,000 അടിയിലും. രേഖാമൂലം എട്ടു കിലോമീറ്റർ അകലത്തിലാണെങ്കിലും തിരശ്ചീനമായി കേവലം 300 അടിമാത്രം അകലത്തിലായിരുന്നു വിമാനങ്ങൾ -റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.