ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാന സർവിസായ ഇൻഡിഗോയുടെ കമ്പ്യൂട്ടർ ശൃംഖല തടസ്സപ്പെട്ടതോടെ ഇന്ത്യയിലുടനീളം യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി. ഞായറാഴ്ച ഉച്ചക്ക് 12.35ന് തുടങ്ങിയ സാേങ്കതിക തകരാർ ഒന്നരമണിക്കൂർ കഴിഞ്ഞ് പരിഹരിച്ചെങ്കിലും േബാർഡിങ് പാസ് നൽകലും ബാഗേജ് ചെക്ക്-ഇൻ ഉൾപ്പെടെ നടപടികൾ മണിക്കൂറുകളോളം പ്രതിസന്ധിയിലായി.
രാജ്യത്തെ മൊത്തം ആഭ്യന്തര സർവിസിെൻറ 41 ശതമാനം കൈകാര്യംചെയ്യുന്ന ഇൻഡിഗോ പണിമുടക്കിയത് വിമാനത്താവളങ്ങളിലൊക്കെയും മണിക്കൂറുകളോളം യാത്രക്കാരുടെ നീണ്ട ക്യൂ സൃഷ്ടിച്ചു.
സംഭവത്തിനു പിന്നിൽ സൈബർ ആക്രമണ സാധ്യതകൾ അധികൃതർ തള്ളി. സാേങ്കതിക തകരാറാണ് പ്രശ്നത്തിനിടയാക്കിയതെന്ന് ഇൻഡിഗോ വൃത്തങ്ങൾ അറിയിച്ചതായി മുതിർന്ന സുരക്ഷ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പ്രതിദിനം 1000ത്തിലേറെ ആഭ്യന്തര സർവിസുകൾ നടത്തുന്ന ഇൻഡിഗോ വിമാനങ്ങളിൽ 50 ലക്ഷം പേർ യാത്ര ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.