ന്യൂഡൽഹി: ഇന്നും ഏറ്റവും കൂടുതൽ സ്വീകാര്യയായ പ്രധാനമന്ത്രിയാണ് ഇന്ദിര ഗാന്ധിയെന്ന് രാഷ്്ട്രപതി പ്രണബ് മുഖർജി. 1978ലെ പാർട്ടി പിളർപ്പിന് ശേഷം കോൺഗ്രസിെൻറ തിരിച്ച് വരവിന് കാരണം ഇന്ദിര ഗാന്ധിയുടെ നീക്കങ്ങളാണെന്നും പ്രണബ് മുഖർജി പറഞ്ഞു.
ഇരുപതാം നുറ്റാണ്ടിൽ ഏറ്റവും ഒാർമിക്കപ്പെടുന്ന പ്രധാനമന്ത്രിയാണ് ഇന്ദിരയെന്നും അദ്ദേഹം അനുസ്മരിച്ചു. ഇന്ദിരഗാന്ധിയെ കുറിച്ചുള്ള പുസ്തകത്തിെൻറ പ്രകാശന ചടങ്ങിലാണ് മുൻ കോൺഗ്രസ് നേതാവുകുടിയായ രാഷ്ട്രപതിയുടെ അഭിപ്രായ പ്രകടനം. കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവരും ചടങ്ങിൽ പെങ്കടുത്തു.
ഒരു തരത്തിലുമുള്ള വിവേചനവുമില്ലാതെ എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോയ പ്രധാനമന്ത്രിയാണ് ഇന്ദിര ഗാന്ധിയെന്ന് കൊച്ചുമകനും കോൺഗ്രസ് വൈസ് പ്രസിഡൻറുമായ രാഹുൽ ഗാന്ധി അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.