'ഇന്ദിര ഗാന്ധി ഒരിക്കലും രാജ്യത്തെ ജനങ്ങളുടെ വിശ്വാസം തകർത്തിട്ടില്ല'- പ്രിയങ്ക ഗാന്ധി

മൈസൂരു: തന്‍റെ മുത്തശ്ശി മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഒരിക്കലും രാജ്യത്തെ ജനങ്ങളുടെ വിശ്വാസം തകർത്തിട്ടില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കർണാടകയിൽ ഒരു പൊതു യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

ഇന്ദിരാഗാന്ധിയെ നിങ്ങൾക്കെല്ലാവർക്കും അറിയാം. "അവർ ഒരിക്കലും ജനങ്ങളുടെ വിശ്വാസം തകർത്തിട്ടില്ലെന്നതാണ് അവരുടെ പ്രത്യേകത. ഇന്ന് നിങ്ങൾ എന്നെ വിശ്വസിക്കുന്നുവെങ്കിൽ അതിനുള്ള കാരണവും നിങ്ങൾക്കായി ശരിക്കും പ്രവർത്തിച്ച ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും മറ്റ് കോൺഗ്രസ് നേതാക്കളുമാണ്"- പ്രിയങ്ക ഗാന്ധി പറഞ്ഞു.

തന്‍റെ ശവക്കുഴി തോണ്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിൽ നടത്തിയ പ്രസ്താവനക്കും പ്രിയങ്ക മറുപടി നൽകി. ഇത് എന്ത് തരം സംസാരമാണെന്നും രാജ്യത്തെ എല്ലാ പൗരൻമാരും പ്രധാനമന്ത്രി ആരോഗ്യവാനായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. വോട്ട് ചോദിച്ചെത്തുന്ന നേതാക്കളുടെ വാക്കുകൾ കേൾക്കാതെ അവരുടെ മനസാക്ഷിയുടെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യണമെന്നും അവർ ജനങ്ങളോട് അഭ്യർഥിച്ചു.

കഴിഞ്ഞ തവണ സംസ്ഥാനത്തെ ജനങ്ങൾ ജെ.ഡി.എസിനെയും കോൺഗ്രസിനെയും തെരഞ്ഞെടുത്തെങ്കിലും ബി.ജെ.പി പണത്തിന്റെ ശക്തി ഉപയോഗിച്ച് സർക്കാരിനെ അട്ടിമറിച്ചെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് പത്തിനും വോട്ടെണ്ണൽ മെയ് 13 നാണ് നടക്കുക.

Tags:    
News Summary - "Indira Gandhi Never Broke Your Trust": Priyanka Gandhi In Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.