ന്യൂഡൽഹി: അതിർത്തിസംഘർഷമുണ്ടായെങ്കിലും ഇന്ത്യയും ചൈനയും യുദ്ധത്തിെൻറ വക്കിലാണെന്ന് ഒരിക്കലും അമേരിക്ക കരുതിയിട്ടില്ലെന്ന് ഡൽഹിയിലെത്തിയ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. സമാന ചിന്താഗതിക്കാരായ രാജ്യങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചാൽ കൈയേറ്റം നിയന്ത്രിക്കാൻ കഴിയും. ഇന്ത്യ, പസഫിക് മേഖലയിൽ സമാധാനം ഉറപ്പുവരുത്താൻ ഇന്ത്യയും ആസ്ട്രേലിയയും മറ്റുമായി യോജിച്ചുപ്രവർത്തിക്കുകയാണ്. ഇന്ത്യയെ തങ്ങളുടെ വലിയ പങ്കാളിയായാണ് അമേരിക്ക കാണുന്നത്. സമാധാനത്തിനും സ്ഥിരതക്കുംവേണ്ടി കൂടുതൽ ചെയ്യാനാവും. നിരവധി മൂല്യങ്ങൾ പരസ്പരം പങ്കുവെക്കുന്ന ഇന്ത്യക്കും അമേരിക്കക്കും ഒന്നിച്ചുപ്രവർത്തിക്കാവുന്ന നിരവധി കാര്യങ്ങളുണ്ട് -ജനറൽ ഓസ്റ്റിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.