ഗ്യാൻവാപി പള്ളി; ഇന്തോ-ഇസ്‍ലാമിക് കൾചറൽ ഫൗണ്ടേഷൻ സുപ്രീംകോടതിയിലേക്ക്

ഗ്യാൻവാപി മസ്ജിദ് ക്ഷേത്രമാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഇന്തോ-ഇസ്‍ലാമിക് കൾചറൽ ഫൗണ്ടേഷൻ. 1991ലെ ആരാധനാലയ നിയമത്തിന്റെ വ്യക്തമായ ലംഘനമാണ് മസ്ജിദിൽനിന്ന് നിലവിൽ പുറത്തുവന്നിരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ എന്നും ഫൗണ്ടേഷൻ സെക്രട്ടറി അത്താർ ഹുസൈൻ പറഞ്ഞു.

ഉത്തർപ്രദേശിലെ കാശിവിശ്വനാഥ് ക്ഷേത്രത്തിന്റെ സമീപത്താണ് ഗ്യാൻവാപി മസ്ജിദ്. ഏപ്രിൽ 26ന് പള്ളിയിൽ സർവേ നടത്താൻ വരാണസി കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവിനെ തുടർന്ന് അഡ്വക്കറ്റ് കമ്മിഷണർ അജയ് കുമാർ മിശ്രയുടെ നേതൃത്വത്തിൽ നാലംഗ സംഘം പള്ളിയുടെ കോംപൗണ്ടിൽ സർവേ നടത്താനെത്തിയതിൽ പള്ളി കമ്മിറ്റി പ്രതിഷേധിച്ചിരുന്നു.

മൂന്നു മണിയോടെയാണ് ഉദ്യോഗസ്ഥസംഘം സർവേ നടപടികൾ ആരംഭിച്ചത്. എന്നാൽ, പള്ളി ഭാരവാഹികളും വിശ്വാസികളും സംഘത്തെ തടഞ്ഞു. തുടർന്ന് കൂടുതൽ പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരിക്കുകയാണ്.

Tags:    
News Summary - Indo-Islamic Cultural Foundation to move SC on Gyanvapi case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.