ശ്രീനഗർ: ജമ്മു കശ്മീരിലെ ഉറി മേഖലയിൽ നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം സുരക്ഷാ ഉദ്യോസ്ഥർ പരാജയപ്പെടുത്തി. ബാരമുല്ല ജില്ലയിലെ ഉറി മേഖലയിൽ ഇന്ന് പുലർച്ചെയാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായതെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. സൈന്യത്തിന്റെ നിരീക്ഷക സംഘമാണ് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്.
പ്രദേശത്ത് സൈന്യം തെരച്ചിൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. കാടുപിടിച്ച മേഖലയാണിത് എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇരു വിഭാഗവും തമ്മിൽ വെടിവെപ്പുണ്ടായി. പാകിസ്താൻ ഇന്ത്യയിലേക്ക് ഡ്രോൺ അയക്കുകയും ഇന്ത്യൻ സൈന്യം അതിനു നേരെ വെടിവെക്കുകയും ചെയ്തു. ഇതോടെ ഡ്രോണിനെ പാകിസ്താൻ പിൻവലിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിന് പാക് സൈന്യത്തിന്റെ സഹായമുണ്ടെന്നതിന്റെ തെളിവാണ് ഡ്രോണെന്നും ഉദ്യോഗസ്ഥർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.