െകാൽക്കത്ത: തൃണം എന്നാൽ പുല്ല് എന്നാണർഥം; അജ്ഞാതരുടെ കൈയേറ്റത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള തൃണമൂൽ കോൺഗ്രസ് മേധാവിയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് അക്രമം പുല്ല് തന്നെയാണ്. പരിക്കുകളെയും ഭീഷണികളെയും തൃണവൽഗണിച്ചാണ് നാലു പതിറ്റാണ്ടുകൊണ്ട് ബംഗാളിെൻറ രാഷ്ട്രീയവടവൃക്ഷമായി ദീദി വേരുറപ്പിച്ചത്.
1984ൽ സി.പി.എം അതികായനായ സോമനാഥ് ചാറ്റർജിയെ തോൽപിച്ച് ലോക്സഭയിലെത്തിയ മമത അടുത്ത തെരഞ്ഞെടുപ്പുകളിൽ പരാജയം രുചിച്ചെങ്കിലും കരുത്തരായ അക്രമികേളാട് എതിരിട്ടു നിന്നാണ് വാർത്തകളിൽ നിറഞ്ഞത്.
യൂത്ത് കോൺഗ്രസ് നേതാവായ 1990കളുടെ തുടക്കത്തിൽ സി.പി.എം യുവനേതാവ് ലാലു അമൻ നടത്തിയ ആക്രമണത്തിൽ തലയോട്ടിക്ക് സാരമായി പരിക്കേറ്റിരുന്നു. 93ൽ ഫോട്ടോപതിച്ച വോട്ടർ തിരിച്ചറിയൽ കാർഡിനായി നടത്തിയ സെക്രേട്ടറിയറ്റ് മാർച്ചിലും കിട്ടി പൊലീസിെൻറ മാരക മർദനം.
ബധിര-മൂകയായ പെൺകുട്ടിയെ ബലാത്സംഗംചെയ്ത സി.പി.എം ബന്ധമുള്ള പ്രതിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് 1993ൽ അന്നത്തെ മുഖ്യമന്ത്രി ജ്യോതി ബസുവിെൻറ ചേംബറിനുമുന്നിൽ കുത്തിയിരിപ്പ് ധർണ നടത്തിയ മമതയെ മുടിയിൽ പിടിച്ചുവലിച്ചിഴച്ച് പൊലീസ് വാനിലേക്ക് തള്ളുന്ന കാഴ്ച വർഷങ്ങൾക്കിപ്പുറവും ബംഗാളി ജനത മനസ്സിൽ സൂക്ഷിക്കുന്നുണ്ട്.
90കളുടെ അവസാനത്തിൽ കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസ് രൂപവത്കരിച്ചശേഷം ആക്രമണങ്ങളുടെ വ്യാപ്തിയും ശക്തിയും കൂടി. വാഹനം ആക്രമിക്കപ്പെടുന്നതും ബോംബേറുമെല്ലാം പതിവായി. ബംഗാളിലെ ഇടതുഭരണത്തിെൻറ കല്ലറ തോണ്ടിയ നന്ദിഗ്രാം കുടിയിറക്കലിനെതിരായ സമരത്തിനിടയിലും സി.പി.എം അണികളാൽ മമത ആക്രമിക്കപ്പെട്ടു.
മുഖ്യമന്ത്രിയാകുവാൻ വഴിതുറന്ന അതേ നന്ദിഗ്രാമിൽ പാളയം മാറിയ പഴയ അനുയായി സുവേന്ദു അധികാരിക്കെതിരെ മത്സരിക്കാൻ പത്രിക സമർപ്പിച്ച ബുധനാഴ്ചയാണ് വീണ്ടും ആക്രമണത്തിനിരയാവുന്നത്.
മമതയെ രംഗത്തുനിന്ന് മാറ്റാൻ നടത്തിയ ആസൂത്രിത ആക്രമണമാണിതെന്നും തികഞ്ഞ പോരാളിയായ മമത കൂടുതൽ കരുത്തയായി മുന്നോട്ടുവരുമെന്നുമാണ് തൃണമൂൽ നേതാക്കളുടെ പ്രതികരണം.
എന്നാൽ ഇതൊക്കെ ദീദിയുടെ തമാശകളാണെന്നും സഹതാപം പിടിച്ചുപറ്റാൻ ഇത്തരം നമ്പറുകളിറക്കുന്നത് പതിവാണെന്നും ബി.ജെ.പിയും സി.പി.എമ്മും കോൺഗ്രസും ഒരേസ്വരത്തിൽ പറയുന്നു. മമതയുടെ ആരോപണമാണോ എതിരാളികളുടെ ആഖ്യാനമാണോ ജനത്തിന് വിശ്വാസമെന്നറിയാൻ വോട്ടെണ്ണുന്ന േമയ് രണ്ടുവരെ കാത്തിരിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.