ന്യൂഡൽഹി: ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് രാജസ്ഥാൻ മന്ത്രിയുടെ മകനെതിരെ പരാതി നൽകിയ 23കാരിക്കെതിരെ റോഡിൽ മഷിയാക്രമണം. ഡൽഹിയിൽ റോഡരികിലൂടെ അമ്മക്കൊപ്പം നടന്നുപോയ 23കാരിക്കു നേരെ രണ്ടുപേർ മഷിയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കാളിന്ദി കുഞ്ച് റോഡിലെത്തിയപ്പോഴാണ് യുവാക്കൾ പെൺകുട്ടിയുടെ ദേഹത്ത് മഷിയൊഴിച്ചത്. അതിനു ശേഷം കടന്നുകളയുകയും ചെയ്തു. ഈ ഭാഗത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ രാജസ്ഥാൻ പൊലീസ് ഉത്തരവിട്ടു.
പെൺകുട്ടിയെ എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ച് വിശദമായി പരിശോധിച്ചു. രാജസ്ഥാൻ മന്ത്രി മഹേഷ് ജോഷിയുടെ മകൻ രോഹിത് ജോഷിക്കെതിരെയാണ് പെൺകുട്ടി ലൈംഗിക പീഡനക്കേസ് നൽകിയത്. കേസെടുത്ത ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘത്തെ കഴിഞ്ഞമാസം ജയ്പൂരിലേക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാൽ അറസ്റ്റിനെത്തിയപ്പോൾ മന്ത്രിപുത്രൻ വീട്ടിലുണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസം ഡൽഹി പൊലീസിനു മുമ്പിൽ രോഹിത് ഹാജരായിരുന്നു. ഡൽഹിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ ശേഷമായിരുന്നു സ്റ്റേഷനിൽ ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.