ന്യൂഡൽഹി: ഡൽഹി തിഹാർ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം. തടവുകാരൻ മുടിവെട്ടുന്നതിനിടെ കത്രിക കൊണ്ട് മറ്റൊരു അന്തേവാസിയെ ആക്രമിച്ചതിനെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം.
വെള്ളിയാഴ്ച ബാർബർ രണ്ടുപേരുടെ മുടിവെട്ടുന്നതിനിടെ ഒരാൾ കത്രിക തട്ടിപ്പറിച്ച് ആക്രമിക്കുകയായിരുന്നു. പരസ്പരം പോരടിക്കുന്നതിനിടെ രണ്ടുപേർക്കും പരിക്കേറ്റു. ജയിൽ അധികൃതർ ഉടൻ ഇടപെട്ട് വഴക്കിട്ട തടവുകാരെ മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.
ചികിത്സക്കായി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ച തടവുകാരെ അതേ ദിവസം തന്നെ ഡിസ്ചാർജ് ചെയ്ത് തിരികെ ജയിലിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.