ശ്രീലങ്കയിൽ കുടുങ്ങിയ 685 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

തൂത്തുക്കുടി: ശ്രീലങ്കയിൽ കുടുങ്ങിയ 685 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. കൊളംബോ തുറമുഖത്ത് നിന്ന് ഇന്ത്യൻ നാവികസേന കപ്പൽ ഐ.എൻ.എസ് ജലാശ്വയിലാണ് തമിഴ്നാട്ടിലെ തൂത്തുക്കൂടി വി.ഒ ചിദംബരനാർ തുറമുഖത്ത് സംഘമെത്തിയത്. 557 പുരുഷന്മാരും 128 സ്ത്രീകളും ഏഴ് കുട്ടികളും സംഘത്തിൽ ഉൾപ്പെടുന്നു. 

വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന സമുദ്രസേതു പദ്ധതിയുടെ ഭാഗമായാണ് നാവികസേനയുടെ ഒഴിപ്പിക്കൽ നടപടി. മെയ് എട്ട്, 16 തീയതികളിൽ മാലദ്വീപിൽ നിന്ന് രണ്ടു തവണയായി ഐ.എൻ.എസ് ജലാശ്വ 1,286 പേരെ കൊച്ചിയിലെത്തിച്ചിരുന്നു. 

കൂടാതെ, ഐ.എൻ.എസ് മഗറും മാലിദ്വീപിൽ നിന്ന് പൗരന്മാരെ തിരികെ എത്തിച്ചിരുന്നു. 

Tags:    
News Summary - INS Jalashwa reaches Tuticorn with stranded Indians from Sri Lanka -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.