മുംബൈ: നാവിക സേനയുടെ അന്തര്‍വാഹിനി ഐ.എന്‍.എസ് ഖണ്ഡെരി നീറ്റിലിറക്കി. 1968ല്‍ നീറ്റിലിറക്കിയ ആദ്യ കപ്പല്‍ ഐ.എന്‍.എസ് ഖണ്ഡെരി 1998ല്‍ പിന്‍വലിച്ചതിനെതുടര്‍ന്നാണ് ആധുനിക സജ്ജീകരണങ്ങളോടെ രണ്ടാം ഐ.എന്‍.എസ് ഖണ്ഡെരി നിര്‍മിച്ചത്.
ടോര്‍പിഡോകളും കപ്പല്‍വേധ മിസൈലുകളും അടക്കമുള്ള ആയുധങ്ങളടങ്ങിയതാണ് ഐ.എന്‍.എസ് ഖണ്ഡെരി. 3,000 മീറ്റര്‍ ആഴത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന 6.2 മീറ്റര്‍ വ്യാസമുള്ള കപ്പലിന്‍െറ നീളം 66 മീറ്ററാണ്. കടലിനടിയിലൂടെയും ഉപരിതലത്തിലൂടെയുമുള്ള ആക്രമണങ്ങളെ ചെറുക്കാനും തിരിച്ചടിക്കാനും ശേഷിയുള്ളതാണിത്. ‘സ്കോര്‍പുര്‍’ ഇനത്തില്‍പ്പെട്ട കപ്പലാണിത്.
17ാം നൂറ്റാണ്ടില്‍ അറബിക്കടലിലെ അധീശത്വം നിലനിര്‍ത്താന്‍ മറാത്താ സാമ്രാജ്യം നിര്‍മിച്ച ദ്വീപിന്‍െറ പേരാണ് അന്തര്‍വാഹിനിയുടേത്. നാവികസേനയുടെ 75ാം പദ്ധതി പ്രകാരം നിര്‍മിക്കുന്ന ആറ് അന്തര്‍വാഹിനികളില്‍ രണ്ടാമത്തേതാണ് ഐ.എന്‍.എസ് ഖണ്ഡെരി. ആദ്യ അന്തര്‍വാഹിനി പരീക്ഷണത്തിലാണ്. ഐ.എന്‍.എസ് ഖണ്ഡെരി നീറ്റിലെ പരീക്ഷണം പൂര്‍ത്തിയാക്കിയശേഷം അടുത്ത ഡിസംബറില്‍ നാവികസേനാ ദൗത്യമേറ്റെടുക്കും.
ഫ്രഞ്ച് കമ്പനിയായ ഡി.സി.എ.എസുമായി ചേര്‍ന്ന് മുംബൈയിലെ കപ്പല്‍ നിര്‍മാണശാല മസ്ഗാവ് ഡോക്ക് ഷിപ്ബില്‍ഡേഴ്സ് ലിമിറ്റഡ് പണിത കപ്പല്‍ വ്യാഴാഴ്ചയാണ് നീറ്റിലിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.