ഇൻഡോർ: ദീപാവലി ദിനത്തിൽ മധ്യപ്രദേശിലെ രത്ലം മഹാലക്ഷമി ക്ഷേത്രത്തിലെത്തുന്നവർ അൽപ്പമൊന്ന് അതിശയിച്ചേക്കാം. കാര്യം മറ്റൊന്നുമല്ല ക്ഷേത്രാലങ്കാരങ്ങൾ പൂർണമായും കറൻസി നോട്ടിലാണ്. ശ്രീകോവിലിൽ വിഗ്രഹമൊഴിച്ച് എല്ലാം നോട്ടിൽ അലങ്കരിച്ചിരിക്കുന്നു. ഭക്തർ വഴിപാടായി സമർപ്പിക്കുന്നവ നോട്ടുകൾ കൊണ്ടാണ് ക്ഷേത്രത്തിെൻറ അകത്തളം അലങ്കരിച്ചിരിക്കുന്നത്. ഭക്തർ ദേവിക്ക് സമർപ്പിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ, പാത്രങ്ങൾ, മുത്തുമാലകൾ തുടങ്ങി അമൂല്യ രത്നങ്ങൾ വരെ ശ്രീകോവിൽ അലങ്കാരത്തിന് ഉപയോഗിച്ചിരിക്കുന്നു. പണവും സവർണവും മറ്റുമായി 100 കോടിയിലധികം മൂല്യമാണ് ശ്രീകോവിൽ അലങ്കാരത്തിനുള്ളത്.
ദീപാവലി ദിനത്തിലാണ് ക്ഷേത്രത്തിെൻറ ശ്രീകോവിൽ സ്വർണവും പണവുമുപയോഗിച്ച് അലങ്കരിക്കാറുള്ളത്. അന്ന് ദർശനം നടത്തുന്നവർക്ക് െഎശ്വര്യവും സമ്പത്തുമുണ്ടാകുമെന്നാണ് വിശ്വാസം.
ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ പണവും, സ്വർണവുമടക്കം തങ്ങളുടെ പക്കലെ വിലപിടിപ്പുള്ളതെല്ലാം ദേവിക്ക് സമർപ്പിക്കാറുണ്ട്. മുഖ്യതന്ത്രി ഇവ ക്ഷേത്രത്തിന്‍റെ ശ്രീകോിലിൽ സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ ദിവസം തോറുമുള്ള ഭക്തരുടെ വരവുമൂലം ഇവ സൂക്ഷിക്കാൻ പലപ്പോഴും സ്ഥലം തികയാറില്ല. ഭക്തരുടെ വഴിപാടുകൾ ക്ഷേത്രത്തിലെ രജിസ്റ്ററിൽ കണക്കാക്കിയ ശേഷമാണ് ഇത് ശ്രീകോവിലിൽ സൂക്ഷിക്കുന്നത്.
ദീപാവലി ദിനത്തിലെ ഭക്തരുടെ തിരക്കും ക്ഷേത്രാലങ്കാരത്തിലെ സവിശേഷതയും കണക്കിലെടുത്ത് ഇവിടെ പൊലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
എല്ലാവർഷവും ദീപാവലി ദിനത്തിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും മറ്റാചാരങ്ങളും തുടർന്നുവരുന്നതിനാൽ വിവിധയിടങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ എത്തിച്ചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.