ഹൈദരാബാദ്: വിവിധ ദൈവങ്ങളേയും ആൾദൈവങ്ങളെ പോലും ആരാധിക്കുന്നവർ ഇന്ത്യയിലുണ്ട്. എന്നാൽ തെലങ്കാനയിലെ ഒരു ഭക് തെൻറ ആരാധനാ മൂർത്തി ഇവിടെയൊന്നുമല്ല, അങ്ങ് അമേരിക്കയിലാണ്. മറ്റാരുമല്ല, അത് സാക്ഷാൽ ഡോണൾഡ് ട്രംപാണ്. ട്രംപിെൻറ വിഗ്രഹം നിർമിച്ച് നിത്യപൂജ നടത്തുകയാണ് ബുസ കൃഷ്ണ എന്ന ഭക്തൻ.
തെക്കൻ തെലങ്കാനയിലെ കോനേയ് ഗ് രാമത്തിലാണ് ട്രംപ് ഭക്തനായ ബുസ കൃഷ്ണ. വീടിനടുത്തായി ട്രംപിെൻറ ആറടി ഉയരം വരുന്ന പൂർണകായ വിഗ്രഹം സ്ഥാപിച്ച ിട്ടുണ്ട്. ഈ വിഗ്രഹത്തിൽ നിത്യപൂജ നടത്തി പ്രാർഥിക്കുകയാണിയാൾ. ചുവരുകളിൽ പലയിടത്തായി ട്രംപിെൻറ പേര് എഴുതി വച്ചിട്ടുണ്ട്. ദ്വിദിന ഇന്ത്യ സന്ദർശനത്തിനെത്തുന്ന തെൻറ ആരാധനാ മൂർത്തിയെ ഒരു നോക്ക് കാണാനാവുമെന്ന പ്രതീക്ഷയിലാണ് ബുസ കൃഷ്ണൻ.
നാല് വർഷം മുമ്പ് ഡോണൾഡ് ട്രംപ് സ്വപ്നത്തിൽ വന്നതോടെയാണ് ബുസ കൃഷ്ണ ട്രംപിെൻറ കടുത്ത ഭക്തനായതും ആരാധന തുടങ്ങിയതും. തെൻറ ചെറിയ വീട് ട്രംപിനുള്ള ആരാധനാലയമായി മാറ്റുകയായിരുന്നു. ബുസ കൃഷ്ണയുടെ ട്രംപ് ഭക്തിയിൽ അദ്ദേഹത്തിെൻറ ബന്ധുക്കൾ അസ്വസ്ഥരാണ്. ഈ ഭക്തി കാരണം തലയുയർത്തി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് ബന്ധുക്കൾ പരാതി പറയുന്നു.
‘‘എെൻറ ബന്ധുക്കൾ കാരണം ഞാൻ ബുദ്ധിമുട്ടുകയാണ്. ഞാൻ അവർക്ക് മാനക്കേടുണ്ടാക്കിയെന്നാണ് അവർ പറയുന്നത്. അവർ ശിവ ഭഗവാനെ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നതുപോലെയാണ് ഞാൻ ട്രംപിനെ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നതെന്ന് ഞാൻ അവരോട് പറഞ്ഞു. മറ്റുള്ളവർ അങ്ങനെ ചെയ്യുന്നതിനെ നമുക്ക് തടയാൻ പറ്റില്ലല്ലൊ.’’ -ബുസ കൃഷ്ണ പറഞ്ഞു.
ട്രംപിനെ ആദരിക്കുന്ന ഒരേയൊരാളല്ല ബുസ കൃഷ്ണ. ന്യൂഡൽഹിയിൽ സംഘ്പരിവാർ സംഘടനയായ ഹിന്ദുസേനയുടെ പ്രവർത്തകർ ട്രംപിന് സ്വാഗതമോതാനുള്ള പാട്ടിെൻറ പരിശീലനത്തിലാണ്. ട്രംപ് ഇസ്ലാമിക ഭീകരവാദികൾക്കെതിരെ തെൻറ വിദ്വേഷം പ്രകടിപ്പിച്ചതോടെയാണ് ഹിന്ദു സേന പ്രവർത്തകർക്ക് ട്രംപ് ആരാധന തുടങ്ങിയത്.
ഇന്ത്യൻ വികാരങ്ങളെ കുറിച്ച് തുറന്നു പറയുന്നതുകൊണ്ടാണ് ഞങ്ങൾ ട്രംപിനെ ഇഷ്ടപ്പെടുന്നതെന്നും ഇസ്ലാമിക ഭീകരവാദത്തെ വേരോടെ തുടച്ചുനീക്കുമെന്ന് അദ്ദേഹം തുറന്നു പറഞ്ഞതിനാലാണ് താൻ അദ്ദേഹത്തിെൻറ വലിയ ആരാധകനായതെന്നും ഹിന്ദു സേന പ്രവർത്തകൻ വിഷ്ണു ഗുപ്ത പറയുന്നു.
ഡോണൾഡ് ട്രംപിെൻറ ദ്വിദിന സന്ദർശനത്തിെൻറ ഭാഗമായി അഹമ്മദാബാദിൽ ചേരി പ്രദേശം പുറത്തു കാണാതിരിക്കാൻ മതിൽ പണിതുയർത്തുന്നതും ചേരിയിലെ 45 കുടുംബങ്ങൾക്ക് ഒഴിഞ്ഞു പോകാൻ നഗരസഭ നോട്ടീസ് നൽകിയതും ഏറെ വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.