താജ്​മഹലിനു പകരം യോഗി പാർട്ടി പ്രവർത്തകരുടെ മനസ്​ വൃത്തിയാക്ക​െട്ട: ഉവൈസി

ന്യൂഡൽഹി: താജ്​ മഹൽ പരിസരം വൃത്തിയാക്കുന്നതിന്​ പകരം യോഗി ആദിത്യനാഥ്​ സ്വന്തം മന്ത്രിസഭയിലെയും പാർട്ടി പ്രവർത്തകരുടെയും മനസാണ്​ വൃത്തിയ​ാക്കേണ്ടതെന്ന്​ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമീൻ പ്രസിഡൻറ്​ അസദുദ്ദീൻ ഉവൈസി. താജ്​മഹൽ പരിസരത്ത്​ ശുചീകരണം നടത്തിയ  ഉത്തർ പ്ര​ദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ചുകൊണ്ടായിരുന്നു ഉവൈസിയുടെ പ്രസ്​താവന.

താജ്​ മഹൽ ഇന്ത്യൻ സംസ്​കാരത്തിലെ കളങ്കമാ​െണന്നും താജ്​മഹൽ നിർമിച്ചത്​ രാജ്യദ്രോഹികളാണെന്നുമുള്ള ബി.ജെ.പി നേതാക്കളുടെ പരാമർശങ്ങൾ വിവാദമായ സാഹചര്യത്തിലാണ്​ യോഗി താജ്​ മഹൽ സന്ദർശനത്തിന്​ എത്തിയത്​. താജ്​ മഹൽ സന്ദർശിക്കുന്ന ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയാണ്​ യോഗി ആദിത്യനാഥ്​. 

Tags:    
News Summary - Instead of sweeping at Taj Mahal, Yogi must clean ppl's mind in his party - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.