ഹൈദരാബാദ്: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിനെ അപമാനിച്ചെന്നാരോപിച്ച് സംവിധായകന്‍ രാംഗോപാല്‍ വർമക്കെതിരെ പൊലീസില്‍ പരാതിയുമായി ബി.ജെ.പി തെലങ്കാന ഘടകം. ദ്രൗപദി പ്രസിഡന്‍റായാല്‍ പാണ്ഡവരും കൗരവരും ആരാകുമെന്ന ട്വീറ്റാണ് പരാതിക്കിടയാക്കിയത്. പിന്നാക്കവിഭാഗങ്ങളെ അപമാനിച്ചെന്നാരോപിച്ചാണ് ആരോപണം.
If DRAUPADI is the PRESIDENT who are the PANDAVAS ? And more importantly, who are the KAURAVAS?
— Ram Gopal Varma (@RGVzoomin) June 22, 2022
അതേസമയം മഹാഭാരതത്തിലെ ഇഷ്ടകഥാപാത്രത്തിന്‍റെ പേര് കേട്ടപ്പോള്‍ അനുബന്ധ കഥാപാത്രങ്ങളെ ഓര്‍ത്തുപോയതാണെന്നും ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും രാംഗോപാല്‍ വർമ പ്രതികരിച്ചു.
പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ഗോഷാമഹലിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ രാജാ സിങ് രംഗത്തെത്തിയിരുന്നു. രാം ഗോപാൽ വർമയെ 'വേസ്റ്റ് ഫെല്ലോ' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, വിവാദ പരാമർശങ്ങൾ നടത്തി വാർത്തകളിൽ ജീവിക്കാനാണ് ശ്രമമെന്നും ആരോപിച്ചിരുന്നു. ഒരു ആദിവാസി വനിത നേതാവിനെതിരായ പരാമർശം ക്രൂരവും നികൃഷ്ടവുമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു ബി.ജെ.പി നേതാവ് ഗുഡുരു നാരായണ റെഡ്ഡി വർമ മാനസിക വിഭ്രാന്തിയിലാണെന്നും ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.