ന്യൂഡൽഹി: ശക്തമായ മൂടൽമഞ്ഞ് കാരണം കുഴഞ്ഞ് ദേശീയ തലസ്ഥാനത്തെ യാത്രക്കാർ. ദൃശ്യത മങ്ങിയതിനെ തുടർന്ന് ട്രെയിനുകളുടെയും വിമാനങ്ങളുടെയും സേവനം തടസ്സപ്പെട്ട് നൂറിലധികം യാത്രക്കാരാണ് ഗതികേടിലായത്.
മൂടൽ മഞ്ഞിനെ തുടർന്ന് 62 ട്രെയിനുകൾ വൈകിയോടുകയാണ്. 18 എണ്ണം റദ്ദാക്കുകയും 20 ട്രെയിനുകളുടെ സമയം പുന ക്രമീകരിക്കുകയും ചെയ്തു. 17 വിമാനങ്ങളും വൈകി.
മൂടൽ മഞ്ഞ് കാലത്ത് ട്രെയിനുകൾ വൈകുന്നത് കാരണം യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഇന്ത്യൻ റെയിൽവേ ട്രെയിനുകളിൽ ഫോഗ് സേഫ്റ്റി ഡിവൈസുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് നോർത്തേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഒാഫീസർ നിതിൻ ചൗധരി പറഞ്ഞു.
അവധി ദിവസങ്ങളിലെ തിരക്കും മൂടൽ മഞ്ഞ് മൂലമുണ്ടായ ക്ലേശവും കാരണം ആഴ്ചകളിലുള്ള പ്രത്യേക ട്രെയിനുകളുടെ സേവനം വർധിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.
മൂടൽ മഞ്ഞും തീർത്തും മലിനമയമായ വായുവും തലസ്ഥാന നഗരിയെ മാസങ്ങളായി അലട്ടുന്നു. നേരത്തെ ഡൽഹിയിൽ സ്കൂളുകൾക്ക് അവധി നൽകുകയും ആരോഗ്യ അടിയന്തിരാവസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.