ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് അന്തർസംസ്ഥാന ബന്ധമുള്ള വൃക്ക റാക്കറ്റിനെ തകർത്തതായും എട്ട് പേരെ അറസ്റ്റ് ചെയ്തതായും ഡൽഹി പോലീസ് വെള്ളിയാഴ്ച അറിയിച്ചു.
പ്രതികൾ അഞ്ച് സംസ്ഥാനങ്ങളിലായി ഒന്നിലധികം ആശുപത്രികളിൽ വ്യാജ രേഖ ഉപയോഗിച്ചാണ് വൃക്ക കച്ചവടം നടത്തിയിരുന്നത്. ഏജന്റുമാരും ആശുപത്രി ജീവനക്കാരുമടങ്ങുന്ന സംഘമാണ് പിന്നിൽ പ്രവർത്തിച്ചിരുന്നത്.
ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം ഒരാഴ്ച നീണ്ട ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾക്ക് കാത്തിരിക്കുന്നതായും അന്വേഷണം പുരാഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.