ന്യൂഡൽഹി: അമേരിക്ക, ചൈന തുടങ്ങി വൻശക്തികൾ അന്താരാഷ്ട്രകോടതിക്ക് പുല്ലുവില കൽപിച്ചതാണ് ചരിത്രം. അങ്ങനെ നോക്കിയാൽ കുൽഭൂഷൺ ജാദവിെൻറ തലക്കുമുകളിൽ ഇപ്പോഴും ജീവനെടുക്കാൻപാകത്തിൽ കയർ തൂങ്ങുന്നുണ്ട്. വധശിക്ഷ വിധിച്ച പാകിസ്താെൻറ പട്ടാളേകാടതി, അന്താരാഷ്ട്രകോടതിയെ മാനിക്കാതെ ശിക്ഷാവിധി നടപ്പാക്കിയാൽ എന്തുെചയ്യും? എന്നാൽ, അത്തരമൊരു വെല്ലുവിളിക്ക് പല സാഹചര്യങ്ങളാൽ പാകിസ്താൻ തയാറാവില്ല. ഹേഗിലെ കോടതിവിധി ഇന്ത്യ ആഘോഷിക്കുന്നത് ഇൗ വിശ്വാസത്തിലാണ്. വൻശക്തികളെ ആശ്രയിക്കുകയും വലിയ പ്രതിസന്ധികൾ നേരിടുകയും ചെയ്യുന്ന പാകിസ്താനെപ്പോലൊരു രാജ്യത്തിന് അന്താരാഷ്ട്ര നീതിന്യായകോടതിയുടെ വിധി അവഗണിക്കാൻ സാധിക്കില്ല. എന്നാൽ, തങ്ങളുടെ ആഭ്യന്തരനിയമങ്ങൾക്കുമേൽ ഹേഗ് കോടതിയുടെ ഉത്തരവ് നിലനിൽക്കില്ലെന്നാണ് മുമ്പ് അമേരിക്ക പറഞ്ഞത്.
വിയനഉടമ്പടിയൊന്നും വധശിക്ഷ േനരിട്ട 54 മെക്സിക്കൻ തടവുകാരുടെ കാര്യത്തിൽ അമേരിക്കക്ക് വിഷയമായില്ല. സ്വന്തം കോടതിയുടെ തീർപ്പാണ് അവർ നോക്കിയത്. വിയനഉടമ്പടിപ്രകാരം നയതന്ത്രസാമീപ്യം അവർ അനുവദിച്ചതുമില്ല. തെക്കൻ ചൈന കടൽ സംബന്ധിച്ച അന്താരാഷ്ട്ര ൈട്രബ്യൂണൽ ഉത്തരവ് വകവെക്കാത്ത ചരിത്രമാണ് ചൈനയുടേത്. അന്താരാഷ്ട്രകോടതിയെ സമീപിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം മികച്ച നയതന്ത്രനീക്കവും സമർഥമായ ആഭ്യന്തരരാഷ്ട്രീയവുമാണ്. സ്വന്തം പൗരെൻറ ജീവനുവേണ്ടി അന്താരാഷ്ട്ര കോടതി കയറുകയും കേസ് നടത്തി നേടുകയും ചെയ്തെന്ന പ്രതിച്ഛായയിലാണ് മോദിസർക്കാറിെൻറ കണ്ണ്. ഒരു രൂപക്ക് കേസ് വാദിച്ചതുവഴി സുപ്രീംകോടതി അഭിഭാഷകൻ ഹരീഷ് സാൽവേക്ക് ചുളുവിൽ കിട്ടിയ പ്രേത്യക ഖ്യാതിയുടെ മറ്റൊരു പകർപ്പാണത്. അതേസമയം, അന്താരാഷ്ട്രകോടതി ഇടപെടൽ ഇല്ലെങ്കിൽക്കൂടി, കുൽഭൂഷൺ ജാദവിെൻറ വധശിക്ഷ നടപ്പാക്കാൻ പാകിസ്താൻ തുനിയില്ലെന്നതാണ് ഇന്ത്യ-പാക് ബന്ധങ്ങൾക്കിടയിലെ യാഥാർഥ്യം.
അതിർത്തിസംഘർഷങ്ങൾ മുറുകിയിട്ടുണ്ടെങ്കിലും, വധശിക്ഷ നടപ്പാക്കുന്നത് സാഹചര്യങ്ങൾ മറ്റൊരു തലത്തിലേക്ക് എടുത്തെറിയപ്പെടുമെന്നതുതന്നെ കാരണം. വധശിക്ഷ നടപ്പാക്കുന്നതിനേക്കാൾ, ഇന്ത്യക്ക് നേരെ ആേരാപിക്കപ്പെടുന്ന ചാരപ്പണിക്കും പാക്വിരുദ്ധ ചെയ്തികൾക്കും അന്താരാഷ്ട്രവേദികളിലേക്കുള്ള പാകിസ്താെൻറ തെളിവും ആയുധവുമാണ് കുൽഭൂഷൺ ജാദവ്. അന്താരാഷ്ട്രകോടതിയിൽ തുടരുന്ന നിയമയുദ്ധം, സ്വന്തം പൗരനുവേണ്ടിയുള്ള വിയർപ്പൊഴുക്കലിെൻറ ഉദാഹരണമെന്ന നിലയിൽ ആഭ്യന്തരമായി ഉപേയാഗപ്പെടുത്താൻ മോദിസർക്കാറിന് അവസരം നൽകുന്നുവെന്നത് മറുപുറം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.