ഇന്ധനവില വർധനവിന്​ കാരണം ഉൽപാദനകുറവ്​; സെഞ്ച്വറി അടിച്ചതിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: രാജ്യത്ത്​ ഇന്ധനവില കുതിച്ചുയരുന്നതിന്‍റെ കാരണം അന്താരാഷ്​ട്ര വിപണിയുടെ തലയിൽകെട്ടിവെച്ച്​ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പ്​ മന്ത്രി ധർമേന്ദ്ര പ്രധാൻ. ആഗോള വിപണിയിൽ ഉൽപ്പാദനം കുറച്ചതാണ്​ ​ഇന്ധനവില കുതിച്ചുയരാൻ കാരണമെന്ന്​ അദ്ദേഹം പറഞ്ഞു.

രാജ്യത്ത്​ ഇന്ധനവില ഉയരുന്നതിൽ രണ്ടു പ്രധാന കാരണങ്ങളാണുള്ളത്​. ആഗോള വിപണിയിൽ ഇന്ധന ഉൽപാദനം കുറക്കുകയും കൂടുതൽ ലാഭത്തിനായി ഉൽപാദക രാജ്യങ്ങൾ കുറവ്​ ഇന്ധനം ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയെപ്പോലെ ഉപഭോക്തൃ സംസ്​ഥാനങ്ങൾ ​ഇതിന്‍റെ ക്ലേശം അനുഭവിക്കുകയാണെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഒപെക്​ രാജ്യങ്ങളോട്​ ഇത്തരത്തിൽ നടപടി സ്വീകരിക്കരുതെന്ന്​ അഭ്യർഥിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യ​ത്ത്​ പെട്രോൾ വില നൂറുകടന്നിരുന്നു. രാജസ്​ഥൻ, മധ്യപ്രദേശ്​, മഹാരാഷ്​ട്ര തുടങ്ങിയ സംസ്​ഥാനങ്ങളിലാണ്​ വില സെഞ്ച്വറിയടിച്ചത്​. മറ്റു സംസ്​ഥാനങ്ങളിൽ പെട്രോൾ വില 90ഉം ഡീസൽ വില 85ഉം കടന്നു.

അതേസമയം ഉ​പഭോക്ത്യ സംസ്​ഥാനങ്ങളായ അയൽ രാജ്യങ്ങൾ വളരെ കുറഞ്ഞ വിലയിലാണ്​ പെട്രോളും ഡീസലും വിൽക്കുന്നത്​. ശ്രീലങ്കയിൽ പെട്രോൾ​ 60 രൂപക്കും ഡീസൽ 38 രൂപക്കുമാണ്​ വിൽക്കുന്നത്​. നേപ്പാളിൽ പെട്രോളിന്​ 69ഉം പാകിസ്​താനിൽ 51ഉം ബംഗ്ലാദേശിൽ 76 ഉം ആണ്​ പെട്രോളിന്‍റെ നിരക്ക്​. 

Tags:    
News Summary - International market reduced fuel production Petroleum Minister Has Some Answers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.