ന്യൂഡൽഹി: രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള നിയന്ത്രണം മാർച്ച് 31 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വെള്ളിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം.
അന്താരാഷ്ട്ര കാർഗോ വിമാനങ്ങൾക്ക് നിയന്ത്രണം ബാധകമാകില്ല. പ്രത്യേക വിമാനസർവിസുകൾ തുടരുകയും ചെയ്യും. തെരഞ്ഞെടുത്ത റൂട്ടുകളിൽ സാഹചര്യങ്ങൾക്ക് അനുസൃതമായുള്ള അന്താരാഷ്ട്ര സർവിസുകളായിരിക്കും അനുവദിക്കുക.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് 2020 മാർച്ചിലാണ് വിമാനസർവിസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ലോക്ഡൗണിൽ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങളിൽ ഇളവ് അനുവദിെച്ചങ്കിലും അന്താരാഷ്ട്ര വിമാനസർവിസുകൾക്ക് ഇളവ് അനുവദിച്ചിരുന്നില്ല. പകരം വന്ദേഭാരത് മിഷൻ ആരംഭിക്കുകയായിരുന്നു. ആഭ്യന്തര വിമാനസർവിസുകൾ പിന്നീട് പുനരാരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.