ന്യൂഡൽഹി: പ്രഗതി മൈതാനിയിലെ അന്താരാഷ്ട്ര വ്യാപാര മേളക്ക് തിങ്കളാഴ്ച തുടക്കം. കേരള പവിലിയൻ ഉദ്ഘാടനം ഉച്ച 2.30ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ വിശിഷ്ടാതിഥിയായിരിക്കും.
വൈകീട്ട് നാലിന് നടക്കുന്ന ഐ.ടി.പി.ഒ ഉദ്ഘാടനച്ചടങ്ങിലും മന്ത്രി പങ്കെടുക്കും. ഇക്കുറി ഫോക്കസ് സംസ്ഥാനമായാണ് കേരളം പങ്കെടുക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ കേൾവികേട്ട ഉരു മുതൽ ദേശീയ അംഗീകാരം ലഭിച്ച തെർമിസ്റ്റർ വരെയുള്ള ഉൽപന്നങ്ങൾ കേരളമൊരുക്കും. 624 ചതുരശ്ര അടിയിൽ നാലുകെട്ട് മാതൃകയിൽ വിപുലമായ സ്റ്റാളുകളാണ് കേരളം ഒരുക്കിയിട്ടുള്ളത്. മിഠായിത്തെരുവ് മാതൃകയിൽ കച്ചവടത്തെരുവുകളും കരകൗശലവസ്തുക്കൾ ലൈവായി നിർമിക്കുന്ന കലാകാരന്മാരുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.