ന്യൂഡൽഹി: യൂറോപ്യൻ എം.പിമാരുടെ സംഘത്തിെൻറ ജമ്മുകശ്മീർ സന്ദർശനത്തിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ. ദേശ ീയ താൽപര്യം മുൻനിർത്തിയാണ് എം.പിമാരുടെ സന്ദർശനം. കശ്മീർ വിഷയത്തെ അന്താരാഷ്ട്രവൽക്കരിക്കുകയെന്നത് സന്ദർ ശനത്തിെൻറ ലക്ഷ്യമല്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
കശ്മീരിലെ ജനങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഇത്തരം സന്ദർശനം ഉപകാരപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു. തീവ്രവാദത്തെ ഇന്ത്യ പ്രതിരോധിക്കുന്നതിനെ കുറിച്ച് അറിയാനും യുറോപ്യൻ എം.പിമാർക്ക് താൽപര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
27 യൂറോപ്യൻ എം.പിമാർ രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് ജമ്മു കശ്മീരിലെത്തിയത്. ഇന്ത്യൻ ജനപ്രതിനിധികൾക്കും രാഷ്ട്രീയ നേതാക്കൾക്കും മൂന്നു മാസമായി കശ്മീരിൽ പ്രവേശനം നൽകിയിട്ടില്ലാത്ത സാഹചര്യത്തിലാണ് യൂറോപ്യൻ എം.പിമാർക്ക് സന്ദർശനാനുമതി നൽകിയത്. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, സ്ലോവാക്യ എന്നിവിടങ്ങളിലെ കടുത്ത വലതുപക്ഷ എം.പിമാരാണ് കശ്മീരിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.