ന്യൂഡൽഹി: ഇസ്ലാമിക പ്രഭാഷകൻ ഡോ. സാകിർ നായികിനെതിരെ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഇൻറർപോൾ തള്ളി. നേരത്തേ, ഇതുസംബന്ധിച്ച് ഇൻറർപോേളാ ഇന്ത്യയോ വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾക്ക് നൽകിയ വിവരങ്ങൾ ബന്ധപ്പെട്ട രേഖയിൽനിന്ന് നീക്കംചെയ്യാനും ഇൻറർപോൾ നിർദേശിച്ചു. അതേസമയം, റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ വീണ്ടും അപേക്ഷ നൽകാൻ ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) ശനിയാഴ്ച രാത്രി തീരുമാനിച്ചു.
അന്തർദേശീയ അറസ്റ്റ് വാറൻറായ റെഡ്കോർണർ നോട്ടീസ് ഇറക്കാനുള്ള കാരണങ്ങൾ സാകിർ നായികിെൻറ കാര്യത്തിലില്ലെന്നാണ് ഇൻറർപോൾ വിലയിരുത്തൽ. ഇന്ത്യ നൽകിയ അപേക്ഷയിലെ വിവരങ്ങൾ രാജ്യാന്തര അന്വേഷണ ഏജൻസിയുടെ ഭരണഘടനക്കും വ്യവസ്ഥകൾക്കും യോജിക്കുന്ന വിധത്തിലുമല്ല. ഇൗ സാചര്യത്തിലാണ് ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻറർപോളിെൻറ സെക്രട്ടറി ജനറൽ അപേക്ഷ തള്ളിയത്. ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ ഫയലിൽ 2017 നവംബർ ഒമ്പതിനുള്ള എല്ലാ വിവരങ്ങളും നീക്കംചെയ്യാനാണ് തീരുമാനമെന്നും ഇക്കാര്യം വിവിധ രാജ്യങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇൻറർപോൾ തീരുമാനം സാകിർ നായിക് സ്വാഗതം ചെയ്തു. ‘‘എനിക്ക് ആശ്വാസമുണ്ട്. എങ്കിലും എെൻറ ഇന്ത്യയിലെ സർക്കാറും ഇന്ത്യൻ ഏജൻസികളും നീതി തരുന്നതാണ് കൂടുതൽ ആശ്വാസകരം’’ -അദ്ദേഹം വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.