ന്യൂഡൽഹി: ഹനുമാൻ ഭക്തി തുറന്നുപ്രകടിപ്പിച്ച അരവിന്ദ് കെജ്രിവാളിനോട് ഡൽഹിയിലെ സ്കൂളുകളിലും മദ്രസകളിലും ഹന ുമാൻ നാമജപം നടപ്പാക്കൂവെന്ന് നിർദേശിച്ച് ബി.ജെ.പി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വർഗീയ. ആം ആദ്മി പാർട്ടിയുടെ വിജ യത്തിൽ കെജ്രിവാളിനെ അഭിനന്ദിച്ചുള്ള ട്വീറ്റിലാണ് കൈലാഷ് വിജയ്വർഗീയയുടെ നിർദേശം.
കെജ്രിവാളിന് അഭിനന് ദനങ്ങൾ. ഹനുമാൻ സ്വാമിയിൽ വിശ്വാസം അർപ്പിച്ചവരാണ് വിജയിച്ചത്. സ്കൂളുകളും മദ്രസകളും ഉൾപ്പടെ ഡൽഹിയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹനുമാൻ നാമജപം നിർബന്ധമാക്കാൻ സമയമായി. ഹനുമാന്‍റെ അനുഗ്രഹം എന്തുകൊണ്ട് ഡൽഹിയിലെ കുട്ടികൾക്ക് ലഭ്യമാക്കുന്നില്ല -വിജയ്വർഗീയ ട്വീറ്റിൽ ചോദിച്ചു.
ഡൽഹിയിലെ തെരഞ്ഞെടുപ്പ് വിജയം ഹനുമാൻ സ്വാമിയുടെ അനുഗ്രഹമാണെന്ന് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കെജ്രിവാൾ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് ഹനുമാൻ ക്ഷേത്രത്തിൽ ദർശനത്തിനെത്തുകയും ചെയ്തിരുന്നു. നേരത്തെ, ടി.വി ചാനലിലെ അഭിമുഖത്തിൽ കെജ്രിവാൾ ഹനുമാൻ ചാലിസ ചൊല്ലിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.