ചെന്നൈ: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യംചെയ്യ ണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റോബർട്ട് വാദ്ര ഉൾപ്പെടെ ഏത് ഇന്ത്യൻ പൗര നെയും വിസ്തരിക്കാൻ രാജ്യത്തെ അന്വേഷണ ഏജൻസികൾക്ക് അധികാരമുണ്ട്. നിയമം എല്ലാവ ർക്കും ഒരുപോലെയാണ്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട രേഖകളിൽ മോദിയുടെ പേരുണ്ട്. എന് നാൽ, ചോദ്യങ്ങൾ നേരിടാൻ മോദി തയാറാവുന്നില്ല -രാഹുൽ ആരോപിച്ചു.
ബുധനാഴ്ച ചെന്നൈ സ്റ്റെല്ല മേരീസ് വനിത കോളജിൽ ‘ചേഞ്ച് മേക്കേഴ്സ്’ എന്ന പരിപാടിയിൽ വിദ്യാർഥിനികളുടെ വിവിധ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ട് ആശയങ്ങൾ തമ്മിലാണ് പോരാട്ടം. വ്യത്യസ്ത മതവിഭാഗങ്ങളും സംസ്കാരങ്ങളും നിലനിൽക്കുന്ന രാജ്യത്ത് ഇതിൽ ഏത് വേണമെന്നത് ജനങ്ങൾ തീരുമാനിക്കും.
യു.പി.എ സർക്കാർ അധികാരത്തിൽ വന്നാൽ ജി.എസ്.ടിയിൽ മാറ്റം കൊണ്ടുവരും. വനിത സംവരണ ബിൽ പാസാക്കും. സർക്കാർ ജോലികളിൽ വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പുവരുത്തുമെന്നും രാഹുൽ പ്രഖ്യാപിച്ചു.
വജ്രവ്യാപാരി നീരവ് മോദിക്ക് കേന്ദ്ര സർക്കാർ 35,000 കോടി രൂപയുടെ ബാങ്ക് വായ്പയാണ് നൽകിയത്. നീരവ് മോദി എത്രപേർക്ക് ജോലി കൊടുത്തുവെന്ന് രാഹുൽ ചോദിച്ചു.
വെറും 35 ലക്ഷം രൂപ സാധാരണക്കാരന് വായ്പ അനുവദിച്ചിരുന്നുവെങ്കിൽ പോലും നിരവധി പേർക്ക് ജോലി ലഭിക്കുമായിരുന്നു. മോദി സർക്കാറിെൻറ കാലത്ത് നീരവ് മോദി, അനിൽ അംബാനി, വിജയ് മല്യ തുടങ്ങിയ 15ഒാളം കോർപറേറ്റുകൾക്ക് മാത്രമാണ് ഗുണം ലഭിച്ചത്. അന്താരാഷ്ട്രതലത്തിൽ പാകിസ്താനെ ഒറ്റപ്പെടുത്തുന്നതോടൊപ്പം കശ്മീരി ജനതയെ വിശ്വാസത്തിലെടുത്ത് പ്രശ്നപരിഹാരം സാധ്യമാക്കണമെന്ന് രാഹുൽ നിർദേശിച്ചു.
വാജ്പേയി ഭരണകാലത്ത് ജമ്മു-കശ്മീർ കത്തുകയായിരുന്നു. തുടർന്ന് 2004ൽ വന്ന യു.പി.എ സർക്കാറാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. കശ്മീരികൾക്ക് സ്വന്തം കാലിൽനിന്ന് ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് വേണ്ടതെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.