​കാർത്തി ചിദംബരത്തി​െൻറ ചോദ്യം ചെയ്യൽ പൂർത്തിയായി

മുംബൈ: െഎ.എൻ.എസ്​ മീഡിയാ കേസുമായി ബന്ധപ്പെട്ട്​ കാർത്തി ചിദംബരത്തെ ഇന്ദ്രാണി മുഖർജിയുമൊത്ത്​ സി.ബി.​െഎ ചോദ്യം ചെയ്തു​. മുംബൈയിലെ ബൈകുള ​ജയിലിൽ വച്ച്​ ചോദ്യം ​ചെയ്​ത കാർത്തി ചിദംബരത്തെ വൈകീട്ട്​ അഞ്ച്​ മണിയോടെ ഡൽഹിയിലേക്ക്​ കൊണ്ട്​ പോകും.

രാവിലെ എട്ട്​ മണിയോടെയായിരുന്നു കാർത്തി ചിദംബരത്തെ മുംബൈയിൽ എത്തിച്ചത്​. ​െഎ.എൻ.എക്​സ്​ കേസിലെ പ്രതികളായിട്ടുള്ള പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവർക്കൊപ്പം ചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു സി.ബി.​െഎ സംഘം കാർത്തിയെ എത്തിച്ചത്​. 

ബൈകുള ജയിലിൽ വച്ച്​ രാവിലെ 10ന്​ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകീട്ട്​ മൂന്നരമണി​ വരെ നീണ്ടു. തുടർന്ന് കാർത്തിയെ​ പീറ്റർ മുഖർജിയുമൊത്ത്​ ചോദ്യം ചെയ്യാൻ അക്തർ ജയിലിലേക്ക്​ കൊണ്ട്​ പോകാൻ സി.ബി.​െഎ തീരുമാനിച്ചിരുന്നുവെങ്കിലും കോടതി ഉത്തരവ്​ ലഭിക്കാത്തതിനാൽ ഡൽഹിയിലേക്ക്​ മടങ്ങുകയാണ്​​.

ഇൗ മാസം ആറാം തീയതിവരെയാണ്​ സി.ബി.​െഎ കസ്​റ്റഡിയിലേക്ക്​ കാർത്തി ചിദംബരത്തെ വിട്ടിരിക്കുന്നത്.​ അതുകൊണ്ട്​ നാളെയും കൂടി ചോദ്യം ചെയ്യൽ തുടരാനാണ്​ സാധ്യത.

Tags:    
News Summary - inx media case Karti Chidambaram Indrani and Peter Mukerjea - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.