ഐ.എൻ.എക്​സ്​ മീഡിയ കേസ്: ചിദംബരം ജയിലിൽ തന്നെ; ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ന്യൂഡൽഹി: ഐ.എൻ.എക്​സ്​ മീഡിയ കേസിൽ മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തി​​ന്‍റെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസം കൂടി ന ീട്ടി. ഡൽഹി റോസ് അവന്യൂ കോടതിയാണ് കസ്റ്റഡി കാലാവധി ഒക്ടോബർ മൂന്നു വരെ നീട്ടി ഉത്തരവിട്ടത്. കസ്റ്റഡി കാലാവധി അവ സാനിച്ചതിനെ തുടർന്ന് ചിദംബരത്തെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. ചി​ദം​ബ​ര​ത്തി​ന്​ വൈ​ദ്യ​പ​രി​ശോ​ധ​ന​ ക്കും പ്ര​ത്യേ​ക ജ​ഡ്​​ജി​ അ​ജ​യ് കു​മാ​ർ കു​ഹ​ർ അ​നു​മ​തി ന​ൽ​കി.

കസ്റ്റഡി കാലാവധി ഒക്ടോബർ മൂന്നു വരെ നീട്ടണമെന്ന് പ്രോസിക്യൂഷന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, പരമാവധി നാലു ദിവസം മാത്രമെ കസ്റ്റഡി അനുവദിക്കാവൂ എന്ന് ചിദംബരത്തിന്‍റെ അഭിഭാഷകരായ കപിൽ സിബൽ, മനു അഭിഷേക് സിങ് വി എന്നിവർ വാദിച്ചു. എന്നാൽ, പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

അഴിമതി കേസിൽ​ പി. ചിദംബരം ഇപ്പോൾ തിഹാർ ജയിലിലാണ്​. എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ രജിസ്​റ്റർ ചെയ്​ത കേസിലും സി.ബി.ഐ രജിസ്​റ്റർ ചെയ്​ത കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്​.

ആഗസ്​റ്റ്​ 21നാണ്​ പി. ചിദംബരത്തെ സി.ബി.ഐ അറസ്​റ്റ്​ ചെയ്​തത്​. തുടർന്ന് കോടതിയിൽ ഹാജരാക്കുകയും കോടതി​ സി.ബി.ഐ കസ്​റ്റഡിയിൽ വിടുകയുമായിരുന്നു.


Tags:    
News Summary - INX Media Case: P Chidambaram Judicial Custody Postponed -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.