ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിെൻറ സി.ബി.െഎ കസ്റ്റഡി ഒരു ദിവസംകൂടി നീട്ടി. ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിൽ അയക്കുന്ന സാഹചര്യം ഇതോടെ തൽക്കാലം ഒഴിവായി. ഇടക്കാല ജാമ്യാപേക്ഷ പ്രത്യേക സി.ബി.െഎ കോടതി ചൊവ്വാഴ്ച പരിഗണിക്കും.
11 ദിവസമായി സി.ബി.െഎ കസ്റ്റഡിയിലാണ് 74കാരനായ ചിദംബരം. സി.ബി.െഎ കസ്റ്റഡിയിൽ, അന്വേഷണ ഏജൻസിയുടെ ആസ്ഥാനത്തെ െഗസ്റ്റ് ഹൗസിലുള്ള സ്വീറ്റിലാണ് ചിദംബരം കഴിയുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിലേക്കു മാറ്റിയാൽ തിഹാർ ജയിലിൽ കഴിയേണ്ടിവരുമെന്നതാണ് സാഹചര്യം.
അതേസമയം, ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ 10 ദിവസമെങ്കിലും സാവകാശം നൽകണമെന്നാണ് സി.ബി.െഎ ആവശ്യം. നേരേത്ത കേസ് സുപ്രീംകോടതി മുമ്പാകെ വന്നപ്പോൾ ചിദംബരത്തിന് പ്രത്യേക പരിഗണന നൽകണമെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു.
സി.ബി.െഎ കസ്റ്റഡിക്കു പകരം വീട്ടുതടങ്കലിൽ പാർപ്പിക്കണമെന്ന കപിൽ സിബലിെൻറ അേപക്ഷ സുപ്രീംകോടതി അംഗീകരിച്ചില്ല. രാഷ്ട്രീയ തടവുകാർക്കാണ് വീട്ടുതടങ്കൽ; അഴിമതിക്കേസിൽ പറ്റില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.