എം.എൽ.എമാർക്ക് ലക്ഷം രൂപ വിലയുള്ള ഐ ഫോൺ; മടക്കി നൽകുമെന്ന് ബി.ജെ.പി

ബജറ്റ് അവതരണത്തിൽ എം.എൽ.എമാർക്ക് ലക്ഷം രൂപ വിലമതിക്കുന്ന ഐ ഫോണുകൾ സമ്മാനമായി നൽകി രാജസ്ഥാനിലെ അശോക് ഗെഹലോട്ട് സർക്കാർ. സംഭവം വിവാദമായതിനെ തുടർന്ന് ഫോണുകൾ മടക്കി നൽകാ​നൊരുങ്ങി ബി.ജെ.പി എം.എൽ.എമാർ.

ബുധനാഴ്ചയാണ് നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചതിന് ശേഷം രാജസ്ഥാനിലെ 200 എം.എൽ.എമാർക്കും അശോക് ഗെഹലോട്ട് സർക്കാർ ഐ ഫോൺ -13 സമ്മാനമായി നൽകിയത്. കഴിഞ്ഞ വർഷം എം.എൽ.എമാർക്ക് ബജറ്റിന്റെ പകർപ്പിനൊപ്പം ഐപാഡുകളും സമ്മാനിച്ചിരുന്നു.

75,000 മുതൽ ഒരു ലക്ഷം രൂപ വരെ വിലമതിക്കുന്ന ഫോണുകളാണ് നൽകിയത്. ഇതിന് മാത്രം ഒന്നര കോടി രൂപ ഖജനാവിൽനിന്നും ചെലവഴിച്ചു. അതേസമയം, തങ്ങളുടെ എം.എൽ.എമാർ ഐഫോണുകൾ തിരികെ നൽകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ പറഞ്ഞു. 200 അംഗ സഭയിൽ ബി.ജെ.പിക്ക് 71 എം.എൽ.എമാരാണുള്ളത്.

Tags:    
News Summary - iPhone 13 Gift For All 200 MLAs In Rajasthan, BJP MLAs Say Will Return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.