ലഖ്നോ: എട്ടു പൊലീസുകാരുടെ മരണത്തിന് കാരണക്കാരനായ ഗുണ്ടാതലവൻ വികാസ് ദുബെയുമായി ബന്ധമുണ്ടായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ കാൺപുരിലെ മുൻ പൊലീസ് തലവൻ അനന്ത് ദേവിനെ ഉത്തർപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി അനീഷ് കുമാർ അവസ്തിയാണ് ഇക്കാര്യം അറിയിച്ചത്.
യു.പി പൊലീസിൽ ഡി.ഐ.ജി പദവി വഹിക്കുന്ന ദേവ് ഇപ്പോൾ മുറാദാബാദിൽ പി.എ.സി മേധാവിയാണ്.അഡീഷനൽ ചീഫ് െസക്രട്ടറി സഞ്ജയ് ഭൂസ്റെഡ്ഡി, അഡീഷനൽ ഡി.ജി ഹരിരാം ശർമ, ഡി.ഐ.ഡി രവീന്ദർ ഗൗഡ് എന്നിവരടങ്ങിയ അന്വേഷണ സംഘം സമർപ്പിച്ച 3500 പേജ് റിപ്പോർട്ടിൽ ഗുണ്ടാസംഘങ്ങളുമായി അവിഹിത കൂട്ടുകെട്ട് പുലർത്തുന്ന പൊലീസ് ഉന്നതരടക്കം 80 ഉദ്യോഗസ്ഥരെക്കുറിച്ച് പരാമർശമുണ്ട്.
ജൂലൈ രണ്ടിന് കാൺപുരിലെ ബിക്രു മേഖലയിൽ വെച്ച് വികാസ് ദുബെയെ പിടികൂടുവാൻ പുറപ്പെട്ട എട്ടു പൊലീസുകാരാണ് കൂട്ടക്കുരുതിക്കിരയായത്. പിന്നീട് ഉജ്ജയിനിൽ പിടിയിലായ ദുബെയെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവെച്ചു െകാല്ലുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.