തെഹ്റാൻ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽനിന്നും പാകിസ്താനിൽ നിന്നുമുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഇറാൻ. രണ്ടു രാജ്യങ്ങളിൽനിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ഇറാൻ സിവിൽ ഏവിയേഷൻ ഏജൻസി അറിയിച്ചതായി ഐ.ആർ.എൻ.എ ന്യൂസ് ഏജൻസി റിപ്പോർട്ട് െചയ്തു.
ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം. ഇന്ത്യ- ഇറാൻ വ്യോമപാതയിൽ പതിവായി വിമാന സർവിസുകളില്ല. എന്നാൽ ഇടക്ക് മാത്രം വിമാന സർവിസുകൾ നടത്താറുണ്ടെന്ന് ഇറാൻ സിവിൽ ഏവിയേഷൻ ഓർഗൈനസേഷൻ വക്താവ് മുഹമ്മദ് ഹസ്സർ സിബാക്ഷ് അറിയിച്ചു.
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ നിരവധി രാജ്യങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.