ഇറാൻ-ഇസ്രായേൽ സംഘർഷം: തെരഞ്ഞെടുപ്പ് കാരണം ഇന്ത്യയിലെ പെട്രോൾ വിലയെ ബാധിക്കില്ലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷം ക്രൂഡ് വിലയെ ബാധിക്കുമോ എന്ന കാര്യം സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുകയാണ്. എന്നാൽ, പെട്ടെന്നുള്ള വില വർധനക്ക് സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. റഷ്യ-ഉക്രെയ്ൻ, ഇസ്രായേൽ-ഗസ്സ സംഘർഷങ്ങൾക്കിടയിലും 2022 ജനുവരി-ഫെബ്രുവരി മുതൽ ജൂൺ-ജൂലൈ വരെയുള്ള കാലയളവിൽ അസംസ്‌കൃത എണ്ണ ബാരലിന് 100 ഡോളർ കടന്നിരുന്നു എന്നത് ഒഴിച്ചുനിർത്തിയാൽ വില രണ്ടക്കത്തിൽ തുടരുകയായിരുന്നു.

ഇസ്രായേൽ-ഇറാൻ സംഘർഷം ആഗോള അസംസ്‌കൃത എണ്ണയെ ബാധിക്കുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നുണ്ടെങ്കിലും, വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് കാരണം ജൂൺ വരെ ഇന്ത്യയിൽ വിലവർധനക്ക് സാധ്യതയില്ലെന്നാണ് നിഗമനം.

വിതരണത്തിലോ കൈമാറ്റ മേഖലകളിലോ ഉള്ള പിരിമുറുക്കം ഗതാഗതത്തിന്റെയും ഇൻഷുറൻസിന്റെയും ചെലവിൽ വർദ്ധനക്ക് കാരണമാകും, എന്നാൽ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് വരെ പെട്രോൾ, ഡീസൽ എന്നിവയുടെ ഇന്ത്യൻ ആഭ്യന്തര ചില്ലറ വിൽപ്പന വില മാറ്റമില്ലാതെ തുടരുമെന്ന് പെട്രോളിയം രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

പെട്രോൾ, ഡീസൽ ആവശ്യകതയുടെ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ് ഇന്ത്യ നിറവേറ്റുന്നത്. അസംസ്‌കൃത എണ്ണവില ഉയരുന്നത് ഏതു സാഹചര്യത്തിലും ആശങ്കാജനകമാണെന്ന് ഇന്ത്യൻ അധികൃതർ പറയുന്നു.

Tags:    
News Summary - Iran-Israel conflict: Report unlikely to affect petrol prices in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.