റെയിൽ ടിക്കറ്റ് ബുക്കിങ്: ഇനി ഏഴ് ബാങ്കുകളുടെ ഡെബിറ്റ് കാർഡ് വഴി മാത്രം

ന്യൂഡൽഹി: ട്രെയിൻ യാത്രാ ടിക്കറ്റുകൾ ഒാൺലൈൻ വഴി ബുക്ക് ചെയ്യുന്നതിന് ചില സ്വകാര്യ ബാങ്കുകളുടെ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിന് റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി. ടിക്കറ്റ് ബുക്കിങ്ങിന് ഉപഭോക്താക്കളിൽ നിന്ന് കൺവീനിയൻസ് ചാർജ് ഈടാക്കുന്നത് സംബന്ധിച്ച തർക്കമാണ് നിയന്ത്രണത്തിന് വഴിവെച്ചത്. 

നിലവിൽ  ഐ.ആർ.സി.ടി.സി വെബ് സൈറ്റ് വഴി ഇന്ത്യൻ ഒാവർസീസ് ബാങ്ക്, കാനറ ബാങ്ക്, യുനൈറ്റഡ് ബാങ്ക് ഒാഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ ഏഴു ബാങ്കുകളുടെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് മാത്രമെ ടിക്കറ്റ് ബുക്കിങ് സാധിക്കൂ. ഒാരോ പണമിടപാടുകൾക്കും കൺവീനിയൻസ് ഫീസ് ഈടാക്കുന്ന രീതിയാണ് നിലവിൽ ബാങ്കുകൾ നടപ്പാക്കുന്നത്.

യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയിരുന്ന 20 രൂപ സർവീസ് ചാർജ് ഐ.ആർ.സി.ടി.സി നേരത്ത ഒഴിവാക്കിയിരുന്നു. ആർ.ബി.ഐ നിർദേശ പ്രകാരം 1000 രൂപ വരെയുള്ള പണമിടപാടിന് അഞ്ച് രൂപയും 1001 മുതൽ 2000 രൂപ വരെയുള്ള ഇടപാടിന് 10 രൂപയും ആണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്. 

അതേസമയം, ബാങ്കുകളെ ഒഴിവാക്കിയ നടപടി പിൻവലിക്കുന്നത് സംബന്ധിച്ച് റെയിൽവേ, ഐ.ആർ.സി.ടി.സി അധികൃതരുമായി ചർച്ച നടത്തുമെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ) അറിയിച്ചു. 


 

Tags:    
News Summary - IRCTC Train Ticket Booking: Railways restricts card payment to these six banks -Indian News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.