ന്യൂഡൽഹി: എല്ലാത്തരം ഇൻഷുറൻസ് പോളിസികൾക്കും ആധാർ നിർബന്ധമാക്കി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി (െഎ.ആർ.ഡി.എ) ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കിയ നിയമത്തിെൻറ ചുവടുപിടിച്ചാണ് ലൈഫ്, ആരോഗ്യ, അപകട ഇൻഷുറൻസ് അടക്കം പോളിസികൾക്ക് ആധാർ നിർബന്ധമാക്കിയിരിക്കുന്നത്.
നിലവിലെ പോളിസി ഉടമകളും പുതുതായി പോളിസി എടുക്കുന്നവരും ആധാർ നമ്പർ പാൻ നമ്പറുമായും പോളിസിയുമായും ബന്ധിപ്പിക്കണമെന്ന് െഎ.ആർ.ഡി.എ ഉത്തരവിൽ പറയുന്നു. അതേസമയം, കേന്ദ്രസർക്കാർ ആധാർ നിർബന്ധമാക്കിയപ്പോൾ മുതൽ എൽ.െഎ.സി അടക്കം പല കമ്പനികളും ആധാർ നമ്പർ പോളിസിക്കൊപ്പം രജിസ്റ്റർ ചെയ്തുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.