ന്യൂഡൽഹി: കർഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാനയും പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗും ട്വീറ്റ് ചെയ്ത വേളയിൽ കേന്ദ്ര സർക്കാറിന് പ്രതിരോധമൊരുക്കാൻ ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും ഒരുമിച്ചെത്തിയപ്പോൾ വേറിട്ടു നിന്നയാളാണ് ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ.
ഭരണകൂടത്തോടൊപ്പമല്ല കതിര് കാക്കുന്ന കർഷകരോടൊപ്പമാണെന്ന് ഉറക്കെ പ്രഖ്യാപിച്ച പത്താൻ തന്‍റെ ഏറ്റവും പുതിയ ട്വീറ്റിൽ ദേശീയ മാധ്യമങ്ങളെ വിമർശിക്കുകയാണ്. സംഭവങ്ങളുടെ യാഥാർഥ്യം വളച്ചൊടിച്ച് ജനങ്ങളിലേക്കെത്തിക്കുന്ന മാധ്യമങ്ങളുടെ രീതിയെ കൃത്യമായി അടയാളപ്പെടുത്തുന്ന ചിത്രം പത്താൻ ട്വിറ്ററിൽ പങ്കുവെച്ചു. അടിക്കുറിപ്പ് ആവശ്യമില്ലെന്ന് എഴുതിയാണ് പത്താൻ ചിത്രം പങ്കുവെച്ചത്.
പത്താന്‍റെ പോസ്റ്റിന് കീഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റുകൾ നിറഞ്ഞു. തീവ്രവാദിയും രാജ്യദ്രോഹിയുമായി മുദ്രകുത്തപ്പെടുമെന്നറിഞ്ഞിട്ടും നിലപാട് ഉറക്കെ പറയാൻ തയാറായ ഇർഫാനെ അഭിനന്ദിക്കുകയാണ് ഒരുകൂട്ടർ. കർഷക സമരങ്ങൾക്കിടയിലെ അക്രമസംഭവങ്ങളെ മാധ്യമങ്ങൾ ചിത്രീകരിക്കുന്ന രീതി ഇങ്ങനെയാണെന്ന് ചിത്രം ഉദ്ദരിച്ച് ട്വിറ്ററാറ്റികൾ അഭിപ്രായപ്പെടുന്നു.
മറുവശത്ത് ആക്രമണങ്ങൾക്കിടെ പരിക്കേറ്റ പൊലീസുകാരുടെ വാർത്തകൾ പുറത്തെത്തുന്നില്ലെന്ന വാദം ചർച്ചയാക്കുകയാണ് ഒരുകൂട്ടമാളുകൾ. ഒരു മണിക്കൂറിനകം 39000 ആളുകൾ പോസ്റ്റിന് ലൈക്കടിച്ചപ്പോൾ 5000ത്തിലധികം പേർ റീട്വീറ്റ് ചെയ്തു
ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ അടക്കമുള്ളവർ 'ഇന്ത്യ എഗെയ്ൻസ്റ്റ് പ്രൊപഗണ്ട' കാമ്പയിനിൽ അണിേചർന്ന് 'ഇന്ത്യയുടെ കാര്യത്തിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ട' എന്നു വിളിച്ചുപറയുേമ്പാൾ കർഷകർക്ക് നിറഞ്ഞ പിന്തുണയുമായി ഒരുചുവട് മുേന്നാട്ടുകയറി കാമ്പയിനെതിരെ പൊള്ളുന്നൊരു ട്വീറ്റു തൊടുത്താണ് ഇർഫാൻ ശ്രദ്ധ നേടിയത്.
അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് േഫ്ലായ്ഡിനെ വംശീയ വെറിയനായ ഒരു പൊലീസുകാരൻ കഴുത്തുഞെരിച്ചുകൊന്നപ്പോൾ നമ്മുടെ രാജ്യം നീതിയുടെ പക്ഷം ചേർന്ന് ആ അരുംകൊലയിൽ ദുഃഖം പ്രകടിപ്പിച്ചത് ഇർഫാൻ ട്വീറ്റിൽ ഓർമിപ്പിച്ചു. പുറത്തുനിന്നുള്ളവർ ഇടപെടേണ്ട എന്നു പറയുന്നതിനെ പരോക്ഷമായി ട്രോളുകയായിരുന്നു അദ്ദേഹം.
'ജോർജ് േഫ്ലായ്ഡിനെ യു.എസ്.എയിൽ ഒരു പൊലീസുകാരൻ ക്രൂരമായി കൊല ചെയ്തപ്പോൾ, നമ്മുടെ രാജ്യം ആ ദുഃഖം ശരിയായ രീതിയിൽ പ്രകടിപ്പിച്ചിരുന്നു' -'ജസ്റ്റ് സെയിങ്' എന്ന ഹാഷ്ടാഗിൽ കുറിക്കുകൊള്ളുന്നൊരു യോർക്കർ കണക്കെ ഇർഫാൻ നിലപാട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.