ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ 295 സീറ്റ് നേടി അധികാരത്തിലേറുമെന്ന് ഇൻഡ്യ സഖ്യം. എൻ.ഡി.എക്ക് 235ഉം ബി.ജെ.പിക്ക് ഒറ്റക്ക് 220ഉം സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളൂവെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിനുശേഷം നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. തൃണമൂൽ കോൺഗ്രസും പി.ഡി.പിയും ഒഴികെയുള്ള മുഖ്യ സഖ്യകക്ഷികളെല്ലാം യോഗത്തിൽ പങ്കെടുത്തു.
വിവിധ സംസ്ഥാനങ്ങളിൽ സഖ്യകക്ഷികളെ ഉപയോഗിച്ച് ജനങ്ങൾക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ചുരുങ്ങിയത് 295 സീറ്റുകളെങ്കിലും ഇൻഡ്യ സഖ്യം നേടുമെന്ന് പറയുന്നതെന്നും അതിൽ കൂടുകയല്ലാതെ കുറയുകയില്ലെന്നും യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ ഖാർഗെ പറഞ്ഞു. ഇതേ അവകാശവാദം യോഗത്തിൽ പങ്കെടുത്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉന്നയിച്ചു. അതേസമയം പ്രധാനമന്ത്രി സ്ഥാനാർഥിയെക്കുറിച്ചുള്ള ചർച്ച യോഗത്തിലുണ്ടായില്ലെന്നും ജൂൺ നാലിന് തെരഞ്ഞെടുപ്പ് ഫലം വന്നശേഷമേ ആ ചർച്ചയിലേക്ക് കടക്കൂ എന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് കൈക്കൊള്ളേണ്ട മുൻകരുതലുകൾ യോഗം ചർച്ച ചെയ്തുവെന്ന് ഖാർഗെ തുടർന്നു. ബി.ജെ.പിയും അവരുടെ ആളുകളും എക്സിറ്റ് പോളുകളും തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് നരേറ്റീവ് സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ഖാർഗെ കുറ്റപ്പെടുത്തി. എല്ലാ കൗണ്ടിങ് ഏജന്റുമാരും വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയായി സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ കേന്ദ്രത്തിലുണ്ടാകണമെന്ന് നിർദേശം നൽകാൻ തീരുമാനിച്ചു. പോളിങ് ബൂത്തുകളിൽനിന്ന് ഏജന്റുമാർ ശേഖരിച്ച 17 സി ഫോറങ്ങളുമായി അതത് ബൂത്തുകളിലെ വോട്ടുകൾ ഒത്തുനോക്കണമെന്നും നിർദേശം നൽകും. വോട്ടെണ്ണൽ വേളയിൽ ഏതെങ്കിലും തരത്തിൽ ക്രമക്കേടുകൾ നടത്തുന്നത് തടയാൻ നടപടി ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കും. കൂടിക്കാഴ്ചക്കായി കമീഷനോട് സമയം ചോദിച്ചിട്ടുണ്ടെന്നും ഖാർഗെ പറഞ്ഞു.
ഖാർഗെക്ക് പുറമെ ഇൻഡ്യ നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ (കോൺഗ്രസ്), അഖിലേഷ് യാദവ്, രാംഗോപാൽ യാദവ് (എസ്.പി), ശരത് പവാർ, ജിതേന്ദ്ര അവ്ഹാദ് (എൻ.സി.പി), അരവിന്ദ് കെജ്രിവാൾ, ഭഗവന്ത് മാൻ, സഞ്ജയ് സിങ്, രാഘവ് ഛദ്ദ (ആപ്), ടി.ആർ. ബാലു (ഡി.എം.കെ), തേജസ്വി യാദവ്, സഞ്ജയ് യാദവ് (ആർ.ജെ.ഡി), ഡി. രാജ (സി.പി.ഐ), സീതാറാം യെച്ചൂരി (സി.പി.എം), ദീപാങ്കർ ഭട്ടാചാര്യ (സി.പി.ഐ-എം.എൽ), ഝാർഖണ്ഡ് മുഖ്യമന്ത്രി ചൈമ്പ സോറൻ, കൽപന സോറൻ (ജെ.എം.എം), ഫാറൂഖ് അബ്ദുല്ല (ജമ്മു -കശ്മീർ നാഷനൽ കോൺഫറൻസ്) അനിൽ ദേശായി (ശിവ്സേന ഉദ്ധവ് താക്കറെ), മുകേഷ് സഹാനി (വികാസ്ശീൽ ഇൻസാൻ പാർട്ടി) തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. വോട്ടെണ്ണൽ വേളയിൽ ഏതെങ്കിലും തരത്തിൽ ക്രമക്കേടുകൾ നടത്തുന്നത് തടയാൻ നടപടി ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കും. കൂടിക്കാഴ്ചക്കായി കമീഷനോട് സമയം ചോദിച്ചിട്ടുണ്ടെന്നും ഖാർഗെ പറഞ്ഞു.
ഖാർഗെക്ക് പുറമെ ഇൻഡ്യ നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ (കോൺഗ്രസ്), അഖിലേഷ് യാദവ്, രാംഗോപാൽ യാദവ് (എസ്.പി), ശരത് പവാർ, ജിതേന്ദ്ര അവ്ഹാദ് (എൻ.സി.പി), അരവിന്ദ് കെജ്രിവാൾ, ഭഗവന്ത് മാൻ, സഞ്ജയ് സിങ്, രാഘവ് ഛദ്ദ (ആപ്), ടി.ആർ. ബാലു (ഡി.എം.കെ), തേജസ്വി യാദവ്, സഞ്ജയ് യാദവ് (ആർ.ജെ.ഡി), ഡി. രാജ (സി.പി.ഐ), സീതാറാം യെച്ചൂരി (സി.പി.എം), ദീപാങ്കർ ഭട്ടാചാര്യ (സി.പി.ഐ-എം.എൽ), ഝാർഖണ്ഡ് മുഖ്യമന്ത്രി ചൈമ്പ സോറൻ, കൽപന സോറൻ (ജെ.എം.എം), ഫാറൂഖ് അബ്ദുല്ല (ജമ്മു -കശ്മീർ നാഷനൽ കോൺഫറൻസ്) അനിൽ ദേശായി (ശിവ്സേന ഉദ്ധവ് താക്കറെ), മുകേഷ് സഹാനി (വികാസ്ശീൽ ഇൻസാൻ പാർട്ടി) തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ന്യൂഡൽഹി: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പേ, ആപ് നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ പ്രവചനം. 295ലധികം സീറ്റ് നേടി ഇൻഡ്യ മുന്നണി വിജയിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിക്ക് 220 സീറ്റുകളായിരിക്കും ലഭിക്കുകയെന്നും എൻ.ഡി.എയുടെ സീറ്റ് ബലം 235ൽ ഒതുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
272 എന്ന മാജിക് നമ്പർ പിന്നിടുമെന്ന് കോൺഗ്രസ് നേതാവ് സയ്യിദ് നസീർ ഹുസൈനും പറഞ്ഞു. ഇൻഡ്യ മുന്നണി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിൽ ശിവസേന ഉദ്ധവ് 30-35 സീറ്റുകൾ നേടുമെന്ന് പാർട്ടി നേതാവ് അനിൽ ദേശായ് പറഞ്ഞു. മികച്ച മാർജിനിൽ ഇൻഡ്യ മുന്നണി വിജയിക്കുമെന്ന് സി.പി.ഐ നേതാവ് ഡി. രാജയും പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.