ന്യൂഡല്‍ഹി: മിന്നലാക്രമണത്തിന് തെളിവ് ചോദിച്ച കോൺഗ്രസിലെ ചില നേതാക്കൾക്കെതിരെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും രൂക്ഷമായി വിമർശിച്ച് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ. ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് തെളിവ് ചോദിക്കുന്നത് അവിവേകപരമാണ്. ഇത്തരം പ്രസ്താവനകൾ നിരുത്തരവാദപരവുമാണെന്ന് പവാർ പറഞ്ഞു.
ഇത് അംഗീകരിക്കാൻ പറ്റില്ല. സൈന്യത്തിന് രാജ്യത്തിലെ മുഴുവൻ പേരുടെയും പിന്തുണയും നൽകേണ്ടതാണെന്നും പവാർ പറഞ്ഞു. ഉറി ആക്രമണത്തിനു ശേഷം ശത്രുക്കള്‍ക്ക് ഉചിതമായ മറുപടി കൊടുക്കേണ്ടിയിരുന്നു. അത് കൊടുത്തുകഴിഞ്ഞു. രാജ്യത്തെ പൗരന്മാര്‍ എന്ന നിലക്ക് നാം അതിനെ പിന്തുണക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.പി.എ ഭരണകാലത്തും അതിര്‍ത്തിക്കപ്പുറത്തുനിന്ന് ആക്രമണത്തിനുള്ള പ്രകോപന നീക്കങ്ങളുണ്ടായിരുന്നു. ഇത്തരം പ്രകോപനങ്ങളുണ്ടാകുമ്പോഴെല്ലാം ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ കടന്ന് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ പുറം ലോകത്ത് അറിയിക്കാൻ സർക്കാർ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.