ഐ.എസിൽ ചേരാൻ പ്രേരിപ്പിച്ചെന്ന കേസ്: സാക്കിർ നായിക്കിന്‍റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ ജീവനക്കാരനെ കുറ്റമുക്തനാക്കി

മുംബൈ: കാസർകോട് സ്വദേശിയെയും കുടുംബത്തെയും ഐ.എസിൽ ചേരാൻ പ്രേരിപ്പിച്ചെന്ന കേസിൽ ഡോ. സാക്കിർ നായിക്കിന്‍റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ ജീവനക്കാരനെ കുറ്റമുക്തനാക്കി. അർഷി ഖുറേഷിയെയാണ് എൻ.ഐ.എ പ്രത്യേക കോടതി വെറുതെവിട്ടത്. കാസർകോട് സ്വദേശി അഷ്‌ഫാഖ് അടക്കം 22ഓളം പേർ ഐ.എസിൽ ചേരാൻ നാടുവിട്ടതുമായി ബന്ധപ്പെട്ട കേസാണിത്.

അഷ്‌ഫാഖ് ഭാര്യക്കും ഒരു വയസുകാരി മകൾക്കും ഒപ്പമാണ് നാടുവിട്ടത്. ഇതേതുടർന്ന് മുംബൈയിൽ ലോഡ്ജ് നടത്തുന്ന പിതാവ് അബ്ദുൽ മജീദ് ഇസ്ലാമിക് റിസർച്ച് സെന്ററിനെതിരെ പരാതി നൽകുകയായിരുന്നു.

കേസിൽ അറസ്റ്റിലായ വയനാട് സ്വദേശിയായ ഇമാം മുഹമ്മദ് ഹനീഫിനെ എൻ.ഐ.എ പിന്നീട് കേസിൽ നിന്നും ഒഴിവാക്കിയിരുന്നു. പൊലീസിന്‍റെ സമ്മർദത്തെ തുടർന്നാണ് ഹനീഫിനെതിരെ പരാതി നൽകിയതെന്ന് അബ്ദുൽ മജീദ് വെളിപ്പെടുത്തിയതിനെ തുടർന്നാണിത്.

Tags:    
News Summary - IS Case: Zakir Naik'semployee was acquitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.