തെരഞ്ഞെടുപ്പ് തോൽവിയിൽ സംഘപരിവാർ പകവീട്ടുകയാണോ?; മുസ്‍ലിംകൾക്കെതിരായ അതിക്രമങ്ങളിൽ ഉവൈസി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തോൽവിയിൽ സംഘപരിവാർ പകവീട്ടുകയാണോയെന്ന ചോദ്യവുമായി എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. എക്സിലൂടെയാണ് ഉവൈസിയുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ മുസ്‍ലിംകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ മുൻനിർത്തിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‍ലിംകൾക്കെതിരായ അതിക്രമം വർധിക്കുകയാണ്. യു.പിയിൽ രണ്ട് മുസ്‍ലിം പുരോഹിതൻമാർ കൊല്ലപ്പെട്ടു. അക്ബർനഗറിൽ മുസ്‍ലിം വീടുകൾ തകർത്തു. ഛത്തീസ്ഗഢിൽ മുസ്‍ലിം യുവാക്കളെ ആൾക്കൂട്ടമർദനത്തിന് ഇരയാക്കി. സംഘ്പരിവാർ മുസ്‍ലിംകളോട് പകവീട്ടുകയാണോയെന്ന് ഉവൈസി ചോദിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ എൻ.ഡി.എക്ക് വലിയ തിരിച്ചടിയുണ്ടായിരുന്നു. സമാജ്‍വാദി പാർട്ടിയും കോൺഗ്രസും അടങ്ങുന്ന ഇൻഡ്യ സഖ്യമാണ് അവിടെ നേട്ടമുണ്ടാക്കിയത്. സമാജ്‍വാദി പാർട്ടി 37 സീറ്റുകളിൽ വിജയിച്ചപ്പോൾ ബി.ജെ.പിക്ക് 33 എണ്ണം നേടാൻ മാത്രമാണ് സാധിച്ചത്. കോൺഗ്രസ് ആറ് സീറ്റിലും ജയിച്ചിരുന്നു.

Tags:    
News Summary - ‘Is Sangh taking revenge?’: Asaduddin Owaisi questions attacks on Muslims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.