ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി മരിച്ചുകഴിഞ്ഞെന്നാണ് 'ഹിന്ദുത്വവാദികൾ' കരുതുന്നതെങ്കിലും അദ്ദേഹം ഇപ്പോഴും ജീവനോടെയുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗാന്ധി രക്തസാക്ഷി ദിനത്തിലാണ് രാഹുൽ ഇങ്ങനെ ട്വിറ്ററിൽ പ്രതികരിച്ചത്.
ഹിന്ദുത്വവാദിയാണ് ഗാന്ധിജിയെ വെടിവെക്കുന്നത്. അതോടെ ഗാന്ധിജി തീർന്നു എന്നവർ കരുതി. പക്ഷേ, എവിടെ സത്യമുണ്ടോ അവിടെ ബാപ്പുവുണ്ട്. -രാഹുൽ കൂട്ടിച്ചേർത്തു. രാഹുൽഗാന്ധി രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. രക്തസാക്ഷി ദിനത്തിൽ രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ എല്ലാവരെയും സ്മരിക്കുന്നതായി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കോൺഗ്രസ് പറഞ്ഞു.
അനീതിക്കും ഏകാധിപത്യത്തിനുമെതിരായ അദ്ദേഹത്തിന്റെ നിർഭയ പോരാട്ടത്തിന്റെ സ്മരണ നമ്മെ മുന്നോട്ടുനയിക്കുമെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉൾപ്പെടെ നിരവധി പേർ ഗാന്ധിജിയെ സ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.