മുംബൈ: വിവാദ ഇസ്ലാമിക പ്രചാരകൻ ഡോ. സാകിർ നായികിൻെറ പാസ്പോർട്ട് റദ്ദാക്കി. എൻ.െഎ.എ, എൻഫോഴ്സ്മെൻറ് (ഇ.ഡി) പ്രത്യേക കോടതികൾ ആവർത്തിച്ച് സമൻസയച്ചിട്ടും ഹാജറാകാതെ വിദേശത്ത് കഴിയുന്നതിനെ തുടർന്നാണിത്. വിദേശകാര്യ മന്ത്രാലയത്തിെൻറ നിർദേശത്തെ തുടർന്ന് മുംബൈ റീജനൽ പാസ്പോർട്ട് ഒാഫിസാണ് റദ്ദാക്കിയത്.
സാകിർ നായികിെൻറ പാസ്പോർട്ട് റദ്ദാക്കണമെന്ന് എൻ.െഎ.എ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു. മതസ്പർധ വളർത്തൽ, യുവാക്കളെ തീവ്രവാദത്തിന് പ്രേരിപ്പിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളിലാണ് സാകിർ നായികിെനതിരെ എൻ.െഎ.എയും ഇ.ഡിയും അന്വേഷണം നടത്തുന്നത്. ഇദ്ദേഹത്തിെൻറ സ്ഥാപനമായ ഇസ്ലാമിക് റിസർച് സെൻറർ കേന്ദ്രം നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.