ബംഗളൂരു: ബംഗളൂരുവിലെ ആപ്പിൾ കമ്പനിയിലെ ഇസ്ലാമോഫോബിയയും മാനസികപീഡനവും മൂലം ജീവനക്കാരൻ രാജിവെച്ചു. 11 വർഷം ജോലിചെയ്ത ഖാലിദ് പർവേസ് ആണ് തന്റെ ദുരനുഭവം ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ചത്.സഹപ്രവർത്തകരിൽ നിന്നും മേലധികാരികളിൽനിന്നും നിരന്തരം തന്റെ മതവിശ്വാസത്തെപ്പറ്റി മോശമായ വാക്കുകളും പെരുമാറ്റവും ഉണ്ടായി.
എച്ച്.ആർ വിഭാഗത്തിൽ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും ഇദ്ദേഹം ആരോപിക്കുന്നുണ്ട്. മറ്റുള്ളവർ ചെയ്യുന്ന ജോലിക്കാര്യത്തിലെ പിഴവുകൾ തന്റെ മേൽകെട്ടിവെക്കുകയും ചെയ്തു. ഏറെക്കാലമായി മോശമായ സാഹചര്യമാണെങ്കിലും ജോലിയിൽ തുടർന്നു.
എച്ച്.ആർ. വിഭാഗത്തിൽ പരാതി നൽകി. അവർ അന്വേഷണം നടത്തിയെങ്കിലും കമ്പനിയിൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലെന്നും പർവേസിന്റെ മാനസിക ആരോഗ്യം ശരിയല്ലാത്തതിനാലാണ് ഇത്തരം കാര്യങ്ങൾ ഉണ്ടെന്ന് തോന്നുന്നതെന്നുമായിരുന്നു മറുപടി.ഇതോടെയാണ് മറ്റ് വഴികളില്ലാതെ ജോലി രാജിവെച്ചതെന്നും അദ്ദേഹം പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ആപ്പിൾ കമ്പനിയുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.