കവരത്തി: പ്രതിഷേധിക്കുന്നവരെ കരിനിയമങ്ങൾ ചാർത്തി തുറുങ്കിലടക്കാൻ ഒത്താശ ചെയ്യുന്ന കലക്ടർ എസ്. അസ്കർ അലിക്കെതിരെ ലക്ഷദ്വീപ് ജനത പ്രതിഷേധം തുടരുന്നു. ദ്വീപുകളിൽ കലക്ടറുടെ ജനദ്രോഹ നടപടികൾക്കും അസത്യപ്രചാരണങ്ങൾക്കുമെതിരെ രോഷം ഉയരുകയാണ്. കിൽത്താൻ ദ്വീപിലെ അന്യായമായ അറസ്റ്റിൽ പ്രതിഷേധിച്ച് കവരത്തിയിൽ േകാൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
'ഇവിടുത്തെ അഡ്മിനിസ്ട്രേഷെന കൂട്ടുപിടിച്ച് കലക്ടർ അസ്കർ അലി നരനായാട്ട് നടത്തുകയാണ്. പ്രതിഷേധിക്കുന്നവരെയൊക്കെ അറസ്റ്റ് ചെയ്ത് തുറുങ്കിൽ അടക്കുന്നു. ഇവിടെ സമാധാനമാണ്, ഐശ്വര്യമാണ്, സുന്ദരമാണ് എന്നൊക്കെ കേരളക്കരയിൽ പോയിരുന്ന് വിളിച്ച് പറയുന്ന അസ്കർ അലി, പുറത്തിറങ്ങാൻ പറ്റാത്ത രീതിയിലുള്ള കരിനിയമങ്ങൾ ദ്വീപിൽ അടിച്ചേൽപിക്കുകയാണെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത കവരത്തി യൂത്ത് കോൺഗ്രസ് പ്രസിഡൻറും ദ്വീപ് പഞ്ചായത്ത് അംഗവുമായ നിഷാദ് പറഞ്ഞു.
ഇവിടുത്തെ ആളുകൾ കൊള്ളക്കാരും കള്ളക്കടത്തുകാരുമായതുകൊണ്ടാണ് ഇവിടെ ഇങ്ങനെയുള്ള നിയമങ്ങൾ നടപ്പിലാക്കുന്നതെന്നാണ് അവർ പറയുന്നത്. അസ്കർ അലിയെ ലക്ഷദ്വീപിൽനിന്ന് കെട്ടുകെട്ടിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. കൊറോണയുടെ പേരിൽ ആരെയും പുറത്തിറങ്ങാൻ വിടാതെ, സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധികൾ നശിപ്പിച്ചുകളഞ്ഞു.
40-45 ദിവസം അടച്ചുപൂട്ടിയിട്ട് സാധാരണക്കാരന്‍റെ വീട്ടിൽ ഒരുപിടി അരി പോലും എത്തിക്കാൻ ഇൗ കലക്ടർക്ക് സമയമുണ്ടായില്ല. ലക്ഷദ്വീപുകാർക്ക് നാണക്കേടാണ് ഇങ്ങനെെയാരു കലക്ടർ. പ്രതിഷേധിക്കാൻ പോലും അവസരം നൽകാതെ ലക്ഷദ്വീപ് ജനതയെ അടിച്ചമർത്തുന്ന കലക്ടർക്കെതിരെയാണ് പ്രതിരോധം ഉയരേണ്ടതെന്നും നിഷാദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.