Swara Bhasker

'ഇസ്രായേൽ ഒരു ഭീകര രാജ്യമാണ്', ഫലസ്​തീനികൾക്കെതിരായ ആക്രമണത്തിൽ കടുത്ത പ്രതിഷേധവുമായി​ സ്വര ഭാസ്​കർ

ന്യൂഡൽഹി: ഫലസ്​തീനികൾക്കെതിരായ ഇസ്രായേൽ ആക്രമണത്തിൽ ശക്​തിയായി പ്രതിഷേധിച്ച്​ നടിയും ആക്​ടിവിസ്​റ്റുമായ സ്വര ഭാസ്​കർ. ഇസ്രായേൽ ബോംബറുകൾ നടത്തിയ ആക്രമണത്തിൽ ഒമ്പതുകുട്ടികളു​ൾപെടെ 22 ഫലസ്​തീനികൾ ഗസ്സയിൽ മരിച്ചതിനു പിന്നാലെ 'ഇസ്രായേൽ ഭീകര രാജ്യമാണ്' എന്നതടക്കം നിരവധി ട്വീറ്റുകളുമായി സ്വര ത​െൻറ കടുത്ത പ്രതിഷേധമറിയിച്ചു.

ഏഴു വർഷത്തിനിടെ ഏറ്റവും കൂടുതൽ ഫലസ്​തീനികൾ കൊല്ലപ്പെട്ട ആക്രമണമാണ്​ ഗസ്സയിൽ നടന്നത്​. മസ്​ജിദുൽ അഖ്​സയിൽ മൂന്നു ദിവസമായി തുടരുന്ന അതിക്രമത്തിനിടെയാണ്​ ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്​.


'ഇസ്രായേൽ ഒരു വർഗവിവേചന രാഷ്​ട്രമാണ്​. ഇസ്രായേൽ ഒരു ഭീകര രാജ്യമാണ്​. അതിൽ കൂടൂതൽ ഒന്ന​​ും പറയാനില്ല' -ഒരു ട്വീറ്റിൽ സ്വര കുറിച്ചതിങ്ങനെ. 'ഫലസ്​തീനൊപ്പം നിൽക്കുകയും അവർക്ക്​ നീതി തേടുകയും ചെയ്യുകയെന്നത്​ ഒരു ഇസ്​ലാമിക  ആവശ്യമല്ല. ചുരുങ്ങിയത്​ അതങ്ങനെ മാത്രല്ലാതിരിക്കുകയെങ്കിലും വേണം...അത്​ പ്രാഥമികമായും പ്രധാനമായും സാമ്രാജ്യത്വ-അധിനിവേശ വിരുദ്ധവും വർഗവിവേചനത്തിനെതിരായതുമാണ്​...അതുകൊണ്ട്​​ നമ്മുടെയെല്ലാം ഉള്ളിൽ -മുസ്​ലിംകളല്ലാത്തവരിൽപോലും-അതൊരു ആശങ്കയായി നിറയേണ്ടതുണ്ട്​.'-സ്വര ട്വീറ്റ്​ ചെയ്​തു.


2010ൽ ഏഷ്യയിൽനിന്ന്​ ഗസ്സയിലേക്ക്​ നടത്തിയ ഐക്യദാർഢ്യപ്രകടനത്തിൽ പ​െങ്കടുത്തതി​െൻറയും 2011ൽ ഗസ്സയിൽ സന്ദർശനം നടത്തിയതി​​െൻറയു​ം ഫോ​ട്ടോകളും അവർ പോസ്​റ്റ്​ ചെയ്​തു.



മസ്​ജിദുൽ അഖ്​സയോടു ചേർന്നുള്ള ശൈഖ്​ ജർറാഹ്​ പ്രദേശത്തെ ഫലസ്​തീനി താമസക്കാരെ കുടിയൊഴിപ്പിക്കുന്നതിനെതിരെ ആരംഭിച്ച പ്രക്ഷോഭമാണ്​ ​മേഖലയെ വീണ്ടും സംഘർഷഭരിതമാക്കിയത്​. മസ്​ജിദുൽ അഖ്​സയിൽ കടന്നുകയറി ഇസ്രായേൽ സേന നടത്തിയ അതിക്രമങ്ങളിൽ 300 ലേറെ പേർക്ക്​ പരിക്കേറ്റിരുന്നു.

ആക്രമണം അവസാനിപ്പിക്കാൻ ലോക രാഷ്​ട്രങ്ങൾക്കൊപ്പം ഗസ്സയുടെ ചുമതലയുള്ള ഹമാസും ആവശ്യപ്പെട്ടിരുന്നു. നിരന്തര സമ്മർദം ഉയർന്നിട്ടും പരിഗണിക്കാതെ വന്നതോടെ തിങ്കളാഴ്ച ഹമാസ്​ ഇസ്രായേലിനു നേരെ റോക്കറ്റാക്രമണം നടത്തി. ദക്ഷിണ ഇസ്രായേലിലുണ്ടായ ആക്രമണത്തിൽ ആളപായം റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ല.

Tags:    
News Summary - Israel is a terrorist state- Swara Bhasker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.