എയർ ഇന്ത്യ ഇസ്രായേൽ സർവിസുകൾ നവംബർ രണ്ടുവരെ റദ്ദാക്കി

എയർ ഇന്ത്യ ഇസ്രായേൽ സർവിസുകൾ നവംബർ രണ്ടുവരെ റദ്ദാക്കി

ന്യൂഡൽഹി: ഇസ്രായേൽ-ഹമാസ് സംഘർഷത്തി​ന്റെ പശ്ചാത്തലത്തിൽ തെൽ അവീവിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കിയത് നവംബർ രണ്ടുവരെ ദീർഘിപ്പിച്ചതായി എയർ ഇന്ത്യ അറിയിച്ചു.

ഒക്ടോബർ ഏഴിനാണ് എയർ ഇന്ത്യ തെൽ അവീവിലേക്കും തിരിച്ചുമുള്ള സർവിസുകൾ നിർത്തിവെച്ചത്. ആഴ്ചയിൽ അഞ്ച് സർവിസുകളാണ് എയർ ഇന്ത്യ തെൽ അവീവിലേക്ക് നടത്തിയിരുന്നത്.

അതിനിടെ, വടക്കൻ ഗസ്സയിൽ ടാങ്കുകൾ ​ഉപയോഗിച്ച് കരയാക്രമണം നടത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടു. വ്യാഴാഴ്ചയാണ് ടാങ്കുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയ വിവരം ഇസ്രായേൽ അറിയിച്ചത്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

നേരത്തെ കരയുദ്ധത്തിനായി തയാറെടുത്തുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചിരുന്നു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് നെതന്യാഹുവിന്റെ പരാമർശം. 344 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഗ​സ്സ​യി​ൽ ബു​ധ​നാ​ഴ്ച 756 ​പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​കെ കൊ​ല്ല​പ്പെ​ട്ട​വ​ർ 6546 ആ​യി.

Tags:    
News Summary - Israel Palestine Conflict: Air India extends suspension of its flights to Tel Aviv till nov 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.