ബംഗളൂരു: ത്രീ, ടു, വൺ, സീറോ... ചന്ദ്രയാൻ 3 വിക്ഷേപണ സമയത്തുൾപ്പെടെ കേട്ട ആ കൗണ്ട് ഡൗൺ ശബ്ദം നിലച്ചു. ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞ എൻ. വളർമതി (55) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. തമിഴ്നാട് അരിയല്ലൂർ സ്വദേശിയാണ്.
ശ്രീഹരിക്കോട്ടയിലെ മിഷൻ കൺട്രോൾ സെന്‍റർ റേഞ്ച് ഓപറേഷൻ വിഭാഗം പ്രോഗ്രാം മാനേജറായിരുന്നു വളർമതി. വിക്ഷേപണങ്ങൾക്കു മുമ്പ് കൗണ്ട് ഡൗൺ അനൗൺസ്മെന്‍റ് നടത്തിയിരുന്നത് ഇവരായിരുന്നു.
ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐ.എസ്.ആർ.ഒയുടെ ഭാവി ദൗത്യങ്ങൾക്ക് കൗണ്ട് ഡൗൺ നൽകാൻ വളർമതി മാഡത്തിന്‍റെ ശബ്ദമുണ്ടാകില്ലെന്ന് ഐ.എസ്.ആർ.ഒ റിട്ട. ശാസ്ത്രജ്ഞൻ പി.വി. വെങ്കിടകൃഷ്ണൻ ട്വിറ്ററിൽ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.